SPORTS

അതിവേഗ സെഞ്ചറിക്കു പിന്നാലെ ഇന്ത്യൻ താരത്തിന് നാണക്കേടിന്റെ റെക്കോർഡ്, റാഷിദും ശതാബ് ഖാനും പിന്നിൽ


സനോ∙ അഫ്ഗാനിസ്ഥാനെതിരായ റെക്കോർഡ് സെഞ്ചറിക്കു പിന്നാലെ ജപ്പാനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ ആദ്യ പന്തിൽ പുറത്തായതിൽ ആരാധകർക്കു ഞെട്ടൽ. ജാപ്പനീസ് ഓൾറൗണ്ടർ ചാർളി ഹര–ഹിൻസെയാണ് ഇന്ത്യൻ സൂപ്പർ താരത്തെ ഗോൾഡൻ ഡക്കാക്കിയത്. ഇതോടെ നാണക്കേടിന്റെ ഒരു റെക്കോർഡ് കൂടി അഭിഷേകിന്റെ പേരിലായി. ഒരു കലണ്ടർ വർഷത്തില്‍ കൂടുതല്‍ തവണ പൂജ്യത്തിനു പുറത്താകുന്ന താരമാണ് അഭിഷേക്. ഒരു കലണ്ടർ വർഷം 10 തവണ ഡക്കാകുന്ന ആദ്യത്തെ താരം കൂടിയാണ് അഭിഷേക്.അവസാന പന്തുവരെ നീണ്ട മത്സരത്തി‍ൽ 2 റൺസ് ജയവുമായി, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിൽനിന്ന് ടീം ഇന്ത്യ കഷ്ടിച്ചു രക്ഷപെട്ടതാണ്. മഴമൂലം 5 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 32 റൺസിൽ പിടിച്ചുകെട്ടിയ ജപ്പാൻ കരുത്തുകാട്ടി. മറുപടി ബാറ്റിങ്ങിൽ അവസാന പന്തുവരെ പൊരുതിയെങ്കിലും 2 റൺസ് അകലെ ജപ്പാന്റെ വിജയപ്രതീക്ഷ അസ്തമിച്ചു. സ്കോർ: ഇന്ത്യ 5 ഓവറിൽ 4ന് 32. ജപ്പാൻ 5 ഓവറിൽ 3ന് 30.നേരത്തേ, ചിട്ടയോടെ പന്തെറിഞ്ഞ ജപ്പാൻ താരങ്ങൾ ഇന്ത്യയെ വിറപ്പിച്ചു. ഓപ്പണർ അഭിഷേക് ശർമയെ (0) സ്പിന്നർ ചാർലി ഹരാ ഹിൻസെ ആദ്യ പന്തിൽ വീഴ്ത്തി. പിന്നാലെ സഞ്ജു സാംസൺ (9), ഇഷാൻ കിഷൻ (3) എന്നിവരും ഔട്ടായി. 12 പന്തിൽ 16 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടോട്ടൽ 32ൽ എത്തിച്ചത്. മത്സരത്തിൽ ഒരു സിക്‌സ് പോലും നേടാൻ ഇന്ത്യയ്ക്കായില്ല. ആകെ നേടിയത് 2 ഫോർ മാത്രം. ശ്രേയസാണ് പ്ലെയർ ഓഫ് ദ് മാച്ച്.


Auto ⏭️

Back to top button