NEWS
തൊഴിലുറപ്പ് തൊഴിലാളികൾക്കു മുന്നിൽ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി എംപി– ചിത്രങ്ങൾ

മുണ്ടേരി ∙ മുണ്ടേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കു മുന്നിൽ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി എംപി. ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരിച്ച സജിതയുടെ അപ്പൻകാപ്പ് ഉന്നതിയിലെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് വഴിയിൽ നിന്നിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് പ്രിയങ്ക ഗാന്ധി എംപി ഇറങ്ങിയത്. കനാലിന് സംരക്ഷണഭിത്തി കെട്ടുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. ഇവർ ചെയ്തിരുന്ന ജോലി പ്രിയങ്ക ഗാന്ധി നോക്കി കണ്ടു. തൊഴിലാളികളോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും കുശലം പറഞ്ഞും ഫോട്ടോ എടുത്തുമാണ് അവർ മടങ്ങിയത്.
Fashion ⏭️




