BUSINESS

ഡിസ്‌കൗണ്ട് കളി തീരുന്നു; റഷ്യൻ എണ്ണയിലെ നേട്ടം പൂജ്യത്തിലേക്ക്, ഗൾഫ് ക്രൂഡ് ഇന്ത്യയിൽ കളം പിടിക്കുന്നു


ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. 2026 ആ​ഗസ്റ്റിൽ 16.5% താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഈ സെപ്റ്റംബറിലും റഷ്യൻ എണ്ണയുടെ വരവ് കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. റഷ്യൻ ഇന്ധനം വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് യു.എസ് 100% തീരുവ ചുമത്തിയതാണ് ഇതിന് പ്രധാന കാരണം. ഇതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ ​ഗൾഫ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വൈവിദ്ധ്യവൽ​ക്കരിക്കുകയാണ്. ഇന്ത്യയ്ക്ക് റഷ്യൻ ഇന്ധനത്തിന് കാലങ്ങളായി ലഭിച്ച ഡിസ്കൗണ്ടിന്റെ വലിയൊരു ഭാ​ഗം ഇറക്കുമതിച്ചെലവ് വർധിച്ചതിലൂടെ നഷ്ടമാവുകയും ചെയ്തുഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതിറോയിട്ടേഴ്സ് ഡാറ്റ പ്രകാരം, 2026 ജൂലൈ മാസത്തിൽ ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി പ്രതിദിനം 2.1 ദശലക്ഷം ബാരലുകൾ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലർ നൽകുന്ന വിവരങ്ങൾ പ്രകാരം ഈ മാസം, 2026 സെപ്റ്റംബറിൽ പ്രതിദിനം 1.9 ദശലക്ഷം ബാരലുകളുടെ ഇറക്കുമതി മാത്രമാണ് നടന്നത്.വർധിക്കുന്ന ​ഗൾഫ് ക്രൂഡ് സപ്ലൈഇതോടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിക്കുകയുംച ചെയ്തു. ഇറാഖിൽ നിന്നുള്ള ക്രൂഡ് വരവ് ആ​ഗസ്റ്റിൽ പ്രതിദിനം 25% ഉയർന്ന് 171,000 ബാരലുകളായി മാറി. സൗദിയിൽ നിന്നുള്ള പർച്ചേസ് 1.5% വളർച്ചയോടെ പ്രതിദിനം 328,000 ബാരലുകളിലെത്തി. എന്നാൽ യു.എ.ഇ ഷിപ്മെന്റ് 5.4% ഇടിവ് നേരിട്ട് പ്രതിദിനം 620,000 ബാരലുകളിലെത്തി.യു.എസിന്റെ കനത്ത തീരുവ ഭീഷണി2026 ആഗസ്റ്റിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതി 8.8% താഴ്ച്ചയോടെ 4.44 ദശലക്ഷം ബാരലുകൾ എന്ന നിലയിലെത്തി. റഷ്യൻ ക്രൂഡ് വാങ്ങുന്നതിലെ റിസ്ക് ഇന്ത്യൻ എണ്ണക്കമ്പനികൾ കാര്യമായി പരിഗണിക്കുന്ന സാഹചര്യമാണ് നിലവിലേത്. അടുത്തിടെയാണ് ഡൊണാൾഡ് ട്രംപ് ‘Lindsey O. Graham Sanctioning Russia and Iran Act’ ഒപ്പു വെച്ചത്. റഷ്യൻ ഊർജ്ജ മേഖലയിൽ നിന്ന് പർച്ചേസ് നടത്തുന്ന രാജ്യങ്ങൾക്ക് 100% വരെ താരിഫ് ചുമത്താൻ യു.എസ് അഡ്മിനിസ്ട്രേഷന് അനുമതി നൽകുന്ന നിയമമാണിത്.നഷ്ടമാകുന്ന ഡിസ്കൗണ്ട് നേട്ടങ്ങൾഇന്ത്യയുടെ ഇന്ധന ഇറക്കുമതിച്ചെലവ് ഇപ്പോൾ ഉയർന്നു നിൽക്കുകയാണ്. തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഏപ്രിൽ-ആ​ഗസ്റ്റ് സമയത്ത് 48.4% വർധനവാണുണ്ടായത്. അതേ സമയം, ഇറക്കുമതി വോളിയം 0.4% കുറയുകയും ചെയ്തു. ചരക്ക് നീക്കത്തിനുള്ള ഉയർന്ന ചെലവുകളും വെല്ലുവിളിയാണ്. ഇതെല്ലാം ചേർന്ന് ഇന്ത്യ റഷ്യയിൽ നിന്ന് കാലങ്ങളായി നേടിയെടുത്ത ഡിസ്കൗണ്ടിന്റെ വലിയൊരു ഭാ​ഗം കവർന്നെടുക്കുന്നു.അതേ സമയം, ഇന്ത്യൻ എണ്ണക്കമ്പനികളെ സംബന്ധിച്ച് ഇപ്പോഴും ഏറ്റവും കൂടുതൽ ഡിസ്കൗണ്ടിൽ ലഭിക്കുന്നത് റഷ്യൻ ഇന്ധനം തന്നെയാണ്. അതേ സമയം, യു.എസിന്റെ കനത്ത തീരുവ ഭീഷണി നിലനിൽക്കുന്നതാണ് കമ്പനികളെ പ്രധാനമായും പുറകോട്ടു വലിക്കുന്നത്


Read News

Back to top button