SPORTS

വെസ്റ്റിൻഡീസ് ടീം തിരുവനന്തപുരത്തെത്തി, ഇന്ത്യൻ ടീം ഇന്നും നാളെയുമായി എത്തും


തിരുവനന്തപുരം ∙ കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് കൊടിയേറ്റി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം തലസ്ഥാനത്തെത്തി. വിരാട് കോലിയും രോഹിത് ശർമയും അടങ്ങുന്ന ഇന്ത്യയുടെ താരനിരയും ഇന്നും നാളെയുമായി എത്തും. 27ന് കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരത്തിന് എത്തുന്ന ഇരു ടീമുകളും 5 ദിവസം ഇനി ഇവിടെയുണ്ടാകും.ഏകദിന പരമ്പരയിലെ ആദ്യ മത്സരമായതിനാൽ ടീം അംഗങ്ങൾ പല സ്ഥലങ്ങളിൽ നിന്ന് പല വിമാനങ്ങളിലായാണ് എത്തുന്നത്. വിരാട് കോലി ഇന്നു വൈകിട്ട് 5.30നും രോഹിത് ശർമ നാളെ രാവിലെയും എത്തും. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റുതീർന്നു.


Auto ⏭️

Back to top button