പ്രതീക്ഷകൾ അവസാനിച്ചു: നീണ്ടകരയിൽ വള്ളംമറിഞ്ഞ് കാണാതായ മകന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി അമ്മ

ഗൗതം കൃഷ്ണ, തടിയിൽ കൊത്തിയെടുത്ത രൂപം
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അന്ത്യകർമ്മങ്ങൾ വീട്ടിൽ നടത്തി. മൃതദേഹം ലഭിക്കാത്തതിനാൽ മകന്റെ രൂപം തടിയിൽ കൊത്തിയെടുത്താണ് അമ്മ രേഷ്മ അന്ത്യകർമ്മങ്ങൾ നടത്തിയത്. മകനൊപ്പം രേഷ്മയുടെ ഭർത്താവും അച്ഛനും അപകടത്തിൽ മരിച്ചിരുന്നു.
അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി തടിയിൽ കൊത്തിയെടുത്ത മകന്റെ രൂപം ചിതയിൽ ദഹിപ്പിക്കുകയായിരുന്നു. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കാണാതായിട്ട് 55 ദിവസം കഴിഞ്ഞു. തിരച്ചിൽ നടന്നെങ്കിലും ഇതുവരെയും ഗൗതമിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മകൻ ഇനിയും മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് മരിച്ചതായി കണക്കാക്കി അന്ത്യകർമ്മങ്ങൾ ചെയ്തത്.
നേരത്തെ കാണാതായ മകനെ കണ്ടെത്തുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്നാരോപിച്ച് അമ്മ രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി വിഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ ഇടപെടുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഗൗതമിന്റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.
English Summary
The last rites for Gautam Krishna, a fisherman who went missing at sea after his boat capsized in Neendakara, were performed at his home. Since his body was never recovered, his mother, Reshma, conducted the final rituals using a wooden figurine carved in her son’s likeness.
RELATED TOPICS: NEENDAKARA BOAT ACCIDENT, GAUTAM KRISHNA, MISSING FISHERMAN, KERALAM
Read News ⏭️




