LIFESTYLE

ഏഴ് ദിവസത്തിനുള്ളിൽ 4.5 ലക്ഷം രൂപ വരുമാനം; സ്ത്രീകൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കരിയർ


പ്രതീകാത്മക ചിത്രം

ഉന്നതവിദ്യാഭ്യാസമുള്ള യുവാവ് ഒരു ജോലിക്ക് പ്രവേശിച്ചാൽ ഇന്നത്തെ കാലത്ത് എത്ര രൂപ ശമ്പളം വാങ്ങിക്കും. 25,000 രൂപ, അല്ലെങ്കിൽ കൂടിപ്പോയാൽ 30,000 രൂപ. എന്നാൽ വെറും ഒരാഴ്ചകൊണ്ടൊക്കെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ജോലി ഈ ലോകത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അങ്ങനെ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായ മോമിന ഒരാഴ്ച കൊണ്ട് 4.5 ലക്ഷം രൂപയാണ് വരുമാനമായി നേടിയത്. അഞ്ച് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഒരാഴ്ചകൊണ്ട് 4.5 ലക്ഷം സമ്പാദിച്ചത് എങ്ങനെയാണെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.

തിങ്കളാഴ്ച മോമിനയ്ക്ക് സിംഗപ്പൂരിൽ നിന്നുള്ള പൂജ ജെയിൻ എന്ന യുവതിയെ മേക്കപ്പ് ചെയ്യാനാണ് അവസരം ലഭിച്ചത്. മൂന്ന് വ്യത്യസ്ത തരത്തിലുള്ള മേക്കപ്പ് പൂജ ജെയിനിന് വേണ്ടി ചെയ്തതോടെ മോമിനയ്ക്ക് ലഭിച്ചത്. 63,000 രൂപയാണ്.

പിന്നീട് ലഭിച്ചത് സുരഭി ഗ്രോവർ എന്ന ക്ലൈന്റാണ്. കഴിഞ്ഞ വർഷം സുരഭിയുടെ വിവാഹ നിശ്ചയത്തിന് വേണ്ടിയുള്ള മേക്കപ്പും മോമിനയാണ് ചെയ്തത്. ഇന്ന് വിവാഹത്തിനായി മോമിന ഈടാക്കിയ നിരക്ക് 73,000 രൂപയാണ്.

മൂന്നാമത്തെ ക്ലയിന്റ് അൽപം ദൂരത്തുള്ളതാണ്. ഡൽഹിയിൽ നിന്ന് കസൗലി വരെ യാത്ര ചെയ്യേണ്ടിവന്നു. അവിടെ എത്തി വധുവിനായുള്ള മേക്കപ്പ് പൂർത്തിയാക്കിയ മോമിന ഈടാക്കിയത് 55,000 രൂപയാണ്.

തിരിച്ച് ഡൽഹിയിലേക്ക് മടങ്ങുന്നു. ഇവിടെ നിന്നാണ് ഏറ്റവും വലിയ തുകയ്ക്കുള്ള ഒരു വർക്ക് മോമിനയ്ക്ക് ലഭിക്കുന്നത്. വധുവിന് മൂന്ന് വ്യത്യസ്ത ലുക്കുകൾ, ഒപ്പം സഹോദരിക്കും അമ്മയ്ക്കും മൂന്ന് പാർട്ടി മേക്കപ്പുകളും ആകെ ചെലവ് 2.2 ലക്ഷം രൂപ. ഇത് ഒരു മുഖത്തെ മാത്രം ഒരുക്കലല്ല. മറിച്ച് വ്യത്യസ്ത വസ്ത്രധാരണം, സമയക്രമം എന്നിവയെല്ലാം ഒരേസമയം കൈകാര്യം ചെയ്യുന്നതിന് ലഭിച്ച തുകയാണെന്ന് മോമിന പറയുന്നു.

ഒടുവിൽ ആ ആഴ്ചയിലെ അവസാനത്തെ ദിവസവും മോമിനയ്ക്ക് ഒരു വർക്ക് ലഭിച്ചു. 37,500 രൂപയുടെ ഒരു മേക്കപ്പായിരുന്നു അത്. അങ്ങനെ ആകെ ഒരാഴ്ചത്തെ പ്രതിഫലം 4.5 ലക്ഷത്തിന് അടുപ്പിച്ച് വരും. ഏഴ് ദിവസം അഞ്ച് ക്ലൈന്റുകൾ, വ്യത്യസ്ത തരത്തിലുള്ള മേക്കപ്പ്. യുവതിയുടെ ഈ വരുമാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ഇതുപോലെ എല്ലാ മാസവും ലഭിക്കുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.
RELATED TOPICS: WOMEN CAREER OPTIONS, HIGH INCOME JOBS WOMEN, CAREER OPPORTUNITIES FOR WOMEN, WOMEN ENTREPRENEURSHIP INDIA


News ⏭️

Back to top button