BUSINESS
വീടിന്റെ ടെറസിൽനിന്ന് വീട്ടമ്മ സമ്പാദിക്കുന്നത് മാസം 1.5 ലക്ഷം രൂപ, പെൺമക്കളോടൊപ്പം തുടങ്ങിയ ബിസിനസ് സൂപ്പർ ഹിറ്റ്

മക്കളോടൊപ്പം വീട്ടിൽ െചയ്യുന്ന ബിസിനസ് ഹിറ്റായതിന്റെ സന്തോഷത്തിലാണ് ജീമോൾ ജെയിസ്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഗണത്തിൽ വരുന്നതും ഫാം എന്ന നിലയിൽ ടെറസിൽ ചെയ്തുവരുന്നതുമായ കൂൺ കൃഷിയിലൂടെ ഈ വീട്ടമ്മ മാസം നേടുന്നത് 1.5 ലക്ഷം രൂപ വരുമാനം. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനടുത്ത് താലുങ്കലിലെ സ്വന്തം വീട്ടിലാണ് രണ്ടു പെൺമക്കളുടെ പങ്കാളിത്തത്തോടെ ജീമോൾ ജയിംസ് ജെ.ജെ.മഷ്റൂം എന്ന സ്ഥാപനം നടത്തുന്നത്. മൂല്യവർധിത ഉൽപന്നം അത്യപൂർവമായ ബിസിനസൊന്നുമല്ല ജീമോളുടേത്. കൂൺ കൃഷിക്കൊപ്പം ഇപ്പോൾ കൂണിന്റെ മൂല്യവർധിത ഉൽപന്നങ്ങളും നിർമിച്ചു വിൽക്കുന്നു. കൂൺ അച്ചാർ, കൂൺ ചട്നി പൗഡർ, കൂൺ സൂപ്പ് എന്നിവയ്ക്കെല്ലാം നല്ല ഡിമാൻഡ് ഉണ്ട്. കൂണിൽ പ്രധാനപ്പെട്ട ചിപ്പിക്കൂൺ ആണ് കൂടുതലും കൃഷി ചെയ്യുന്നത്. തുടക്കം ബേക്കറിയിൽപ്രീഡിഗ്രിവരെ പഠിച്ച ജീമോൾക്ക് ജോലിയോടു നേരത്തേ മുതൽ താൽപര്യമില്ലായിരുന്നു. ബിസിനസായിരുന്നു മനസ്സിൽ. അങ്ങനെ ആദ്യം തുടങ്ങിയ കൂട്ടിക്കലിലെ ബേക്കറി നല്ലരീതിയിൽ മുന്നോട്ടു പോവുകയും ചെയ്തു. പക്ഷേ, വാടകക്കെട്ടിടം ഒഴിയേണ്ടി വന്നതോടെ അതു നിർത്തേണ്ടിവന്നു. പകരം പറ്റിയ കടമുറി ലഭിച്ചതുമില്ല. അതോടെയാണ് കൂൺ കൃഷിയിലേക്കു തിരിഞ്ഞത്. എക്സ്–റേ ടെക്നിഷ്യനായ ഭർത്താവ് ജയിംസ് സൗദിയിൽ ജോലി ചെയ്യുന്നു. മട്ടുപ്പാവിലെ സംരംഭം 12-ാം ക്ലാസിൽ പഠിക്കുന്ന ലെനയും 8-ാം ക്ലാസുകാരി അന്നമോളും അമ്മയെ സഹായിക്കുന്നു എന്നു പറഞ്ഞാൽ പോരാ, പല ജോലികളും ചെയ്യുന്നത് അവരാണ്. വീട്ടുചെലവിനും രണ്ടു മക്കളുടെ പഠനമടക്കമുള്ള കാര്യങ്ങള്‍ക്കുമുള്ള പണം സംരംഭത്തിൽനിന്നാണു കണ്ടെത്തുന്നത്. മഷ് പല്ലറ്റ്, കൂൺ വിത്ത് എന്നിവ ലഭിക്കാൻ ബുദ്ധിമുട്ടില്ല. കോട്ടയത്തെ ലീനാസ് മഷ്റൂം എന്ന സ്ഥാപനത്തിൽനിന്ന് ഇവ സുലഭമായി ലഭിക്കുന്നു. റെഡി കാഷ് നൽകിവേണം വാങ്ങാൻ. ആവശ്യമുള്ളപ്പോൾ സാങ്കേതിക സഹായവും ഉപദേശവും ഇവിടെനിന്നു ലഭിക്കും. ആവശ്യക്കാർ ഏറെ കൂണിനും കൂണിലെ മൂല്യവർധക ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ആരോഗ്യകരവും രുചികരവുമായ വെജിറ്റേറിയൻ വിഭവം എന്ന നിലയിൽ കൂണിനു പ്രചാരം കൂടി വരുന്നുമുണ്ട്. ∙ മുണ്ടക്കയത്തെ ബേക്കറിഷോപ്പുകൾ, പച്ചക്കറി–പലവ്യഞ്ജന കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വിൽക്കുന്നു. ∙ വീട്ടിൽവന്നു നേരിട്ടു വാങ്ങുന്ന സ്ഥിരം കസ്റ്റമേഴ്സും ഉണ്ട്. ക്രെഡിറ്റ് കച്ചവടം ഇല്ലെന്നതാണ് പ്രധാന നേട്ടം. ∙ ഉൽപാദിപ്പിക്കുന്നതിന്റെ 80 ശതമാനവും കൂണായി തന്നെയാണ് വിൽക്കുന്നത്. മൂല്യവർധക ഉൽപന്നങ്ങൾ ഇപ്പോൾ മൊത്തം വിൽപനയുടെ 20% മാത്രമേ വരുന്നുള്ളൂ. മൂന്നുലക്ഷം വായ്പ പിഎംഎഫ്എംഐ പദ്ധതി പ്രകാരം എസ്ബിഐയിൽനിന്നു മൂന്നു ലക്ഷം രൂപ വായ്പ ലഭിച്ചു. 35% ശതമാനം സബ്സിഡിയടക്കം വായ്പ ലഭ്യമാക്കാൻ വ്യവസായ വകുപ്പ് ജീവനക്കാരായ ഫൈസൽ, അശ്വിൻ എന്നിവർ ഏറെ സഹായിച്ചുവെന്ന് ഇവർ പറയുന്നു. ഷെഡ്, റാക്ക്, വയറിങ് സംവിധാനം, പ്ലമിങ് എന്നിവയ്ക്കാണ് വായ്പത്തുക ചെലവിട്ടത്. എല്ലാം അമ്മയും മക്കളും കൂടി ചെയ്യുന്നതിനാൽ മറ്റു തൊഴിലാളികളില്ല. വായ്പയുടെ തിരിച്ചടവു കൃത്യമായി നടന്നുവരുന്നു. കൂടുതൽ ഉൽപന്നങ്ങൾ മഷ്റൂം സൂപ്പ് പൗഡർ ഉൽപാദനം വർധിപ്പിക്കണം. മഷ്റൂം ബിരിയാണിയും കൂൺ ചപ്പാത്തിയും ആലോചനയിലുണ്ട്. അതിനായി ഒരു ഫാം കൂടി തയാറാക്കി ഉൽപാദനം കൂട്ടണം. അങ്ങനെ നിറയെ പ്രതീക്ഷകളാണ് ജീമോൾക്ക് ഉള്ളത്.ഇപ്പോൾ പ്രതിദിനം 10-15 കിലോഗ്രാം കൂൺ ഉൽപാദിപ്പിച്ചു വിൽക്കുന്നുണ്ട്. ഇതിനു പുറമേ കൂൺ അച്ചാറും കൂൺ ചമ്മന്തിപ്പൊടിയും കൂൺ സൂപ്പും വിൽപനയ്ക്കുണ്ട്. ഉൽപാദനം ഇരട്ടിയാക്കിയാലും വിൽക്കാമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ജീമോൾ പറയുന്നു.ഏകദേശം മൂന്നുലക്ഷം രൂപയുടെ കച്ചവടം മാസം നടക്കുന്നുണ്ട്. ഇതിൽ 50% വരെ ലാഭവും ലഭിക്കുന്നു. അതായത് 1.5 ലക്ഷം രൂപയോളം മാസം ഈ ചെറിയ ബിസിനസിൽനിന്ന് ഈ കൊച്ചുകുടുംബം നേടുന്നു. കൂൺ വളർത്തൽ ഇപ്പോൾ ഈസി കൂൺ ഉൽപാദനം ലളിതമാണ്. മുൻപുണ്ടായിരുന്ന പ്രയാസങ്ങളൊന്നും ഇപ്പോൾ ഇല്ല. വയ്ക്കോൽ പുഴുങ്ങി ഉപയോഗിക്കേണ്ട. പകരം മഷ് പല്ലറ്റ് (മരത്തിന്റെ പല്ലറ്റ്) ലഭ്യമാണ്. അവ തിളച്ച വെള്ളത്തിലിടുന്നു. 24 മണിക്കൂറിനുശേഷം ചൂടു പൂർണമായും പോയിട്ട് പ്ലാസ്റ്റിക് കവറിൽ നിറച്ച് ബഡ് രൂപപ്പെടുത്തുന്നു. ഇതിനിടയിലാണ് കൂൺവിത്ത് പാകുന്നത്. നന്നായി പ്രസ് ചെയ്ത് മിക്സ് ചെയ്തശേഷം ചെറിയ ദ്വാരങ്ങളിടും. അതു മെഡിസിൻ ടേപ്പുവച്ച് അടച്ച് കെട്ടിത്തൂക്കുന്നു. 20-22 ദിവസം കഴിയുമ്പോൾ അടച്ചുവച്ച ടേപ്പ് തുറന്ന് കൂൺ പുറത്തേക്കു വരുന്നു. ഒരു ബഡിൽനിന്ന് ഒരു കിലോയിൽ കുറയാത്ത കൂൺ ലഭിക്കും. അതു ശേഖരിച്ച് വിപണിയിലെത്തിക്കുന്നു. ഒരു ബഡിൽനിന്നു മൂന്നുനാല് മാസംവരെ നല്ല വിളവു ലഭിക്കും. അതു കഴിഞ്ഞാൽ മാറ്റി പുതിയതു സ്ഥാപിക്കണം. പുതുസംരംഭകരോട്നന്നായി ശ്രദ്ധിച്ചാൽ വലിയ വരുമാനവും സംതൃപ്തിയും ഉണ്ടാക്കാവുന്നതാണ് കൂൺകൃഷി. കൂണിൽനിന്ന് പല മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാം. അവ നിർമിച്ചു വിറ്റാൽ നേട്ടം ഇരട്ടിയാക്കാം. ഇവയ്ക്കെല്ലാം ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ഹെൽത്തി ഫുഡ് ആയതിനാൽ ഡിമാൻഡ് കൂടുകയേ ഉള്ളൂ. ഈ കൃഷിക്ക് വലിയ നിക്ഷേപം ആവശ്യമില്ല. ബുദ്ധിമുട്ടില്ലാതെ ഒരാൾക്ക് സ്വയം ചെയ്യാം. വീട്ടുകാരുടെ സഹകരണമുണ്ടെങ്കിൽ ചെലവു തീരെ കുറയ്ക്കാം. മാസം രണ്ടുലക്ഷം രൂപയുടെ വിൽപന നേടിയാൽ ഒരുലക്ഷം രൂപ വരുമാനം ഉറപ്പാക്കാം. ശ്രദ്ധിക്കേണ്ടത് ഫംഗസാണ്. അതു കണ്ടാലുടൻ ആ കൂണെല്ലാം മാറ്റണം. ഇല്ലെങ്കിൽ മറ്റുള്ളതിനെയും ബാധിക്കും. ഏകദേശം മൂന്നുലക്ഷം രൂപയുടെ കച്ചവടം മാസം നടക്കുന്നുണ്ട്. ഇതിൽ 50% വരെ ലാഭവും ലഭിക്കുന്നു. അതായത് 1.5 ലക്ഷം രൂപയോളം മാസം ഈ ചെറിയ ബിസിനസിൽനിന്ന് ഈ കൊച്ചുകുടുംബം നേടുന്നു. വിലാസം: ജീമോൾ ജയിംസ്
Travel ⏭️




