AUTO

ഓഫ്റോഡിലെ രാജാവ് ഇനി മുകേഷിന് സ്വന്തം: താരം സ്വന്തമാക്കിയത് ഡിഫൻഡർ 110 എച്ച്എസ്ഇ എക്സ്–ഡൈനാമിക്


ലാൻഡ് റോവറിന്റെ ലക്ഷ്വറി എസ്‍യുവി ഡിഫൻഡർ സ്വന്തമാക്കി നടൻ മുകേഷ്. കൊല്ലത്തെ സെക്കൻഡ് ഹാൻഡ് പ്രീമിയം കാർ ഡീലർമാരായ കാർ സ്റ്റോറിൽ നിന്നാണ് നടൻ ഡിഫൻഡർ സ്വന്തമാക്കിയത്. 2024 മോഡൽ ഡിഫൻഡർ 110 എച്ച്എസ്ഇ എക്സ്–ഡൈനാമിക്കാണ് മുകേഷിന്റെ ഏറ്റവും പുതിയ കാർ. ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡൽ ഡിഫൻഡറിന്റെ 3 ലീറ്റർ ഡീസൽ എൻജിൻ മോഡലാണ് മുകേഷ് വാങ്ങിയത്. 257 കിലോവാട്ട് കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. എസ്‍യുവികളിലെ ഐതിഹാസിക മോഡൽ ഡിഫൻഡർലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. ‌‌പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.‌ ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. മൂന്ന് ലീറ്റർ ഡീസൽ എൻജിൻ കൂടാതെ 2 ലീറ്റർ പെട്രോൾ എൻജിൻ, മൂന്നു ലീറ്റർ പെട്രോൾ, അഞ്ച് ലീറ്റർ പെട്രോൾ എൻജിൻ മോഡലും വാഹനത്തിനുണ്ട്.


Sports ⏭️

Back to top button