NEWS
എം.വി.ഗോവിന്ദന് ശാസന; ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് – പ്രധാന വാർത്തകൾ

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന എന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ബഹിരാകാശത്ത് ആയുധം വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് ഭരണകൂടം ആദ്യമായി തുറന്നു സമ്മതിച്ചതും പ്രധാന വാർത്തകളിലൊന്നായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. ഉത്തരവാദിത്തങ്ങൾ വേണ്ട വിധത്തിൽ നടപ്പാക്കുന്നതിൽ സെക്രട്ടറിക്ക് വീഴ്ച വന്നതായും കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചയിൽ സെക്രട്ടറിക്ക് വ്യക്തിപരമായും സംഘടനാപരമായും ഉത്തരവാദിത്തം ഉണ്ടെന്നുമാണ് വിമർശനം ഉയർന്നത്.ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാറോടിച്ചിരുന്ന കല്യാൺ ബൈൻസ്ല എന്ന യുവാവിനെയാണ് രാജസ്ഥാനിലെ ദൗസയിൽനിന്ന് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജാറും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്. ഞായറാഴ്ചയാണ് ബൈക്ക് റൈഡറും കണ്ടന്റ് ക്രിയേറ്ററുമായ സന എന്ന യുവതിയെ കല്യാണും ലവ്നിഷും കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പിന്നീട് ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്തത്.
Fashion ⏭️


