NEWS

ഒറ്റ ഐഫോണിന്റെ വിലയ്ക്ക് 4 പവൻ സ്വർണം വാങ്ങാം; പുതിയ കാർ വാങ്ങാം, ദുബായിൽ 4 മാസത്തെ വീട്ടുവാടക അടയ്ക്കാം, കണ്ണുതള്ളി ആരാധകർ


ആപ്പിൾ അവതരിപ്പിച്ച പുതിയ ഐഫോൺ ഡ്യുവോയുടെ വില കേട്ട് കണ്ണുതള്ളി നിൽക്കുകയാണ് ആരാധകർ. മടക്കിവയ്ക്കാൻ കഴിയുന്ന ഒരു ഫോണിന് വേണ്ടി ലക്ഷങ്ങൾ പൊടിക്കണോ, കിഡ്നി വിൽക്കണോ, ആധാരം പണയംവയ്ക്കണോ തുടങ്ങിയ മീമുകളും ട്രോളുകളുമൊക്കെ സാമൂഹിക മാധ്യമങ്ങളിൽ ലോഞ്ചിന് പിന്നാലെതന്നെ കളംപിടിച്ചിരുന്നു. പുതിയൊരു താരതമ്യമാണ് ഇപ്പോൾ ട്രെൻഡാകുന്നത്. ഈ പുത്തൻ ഐഫോണിന്റെ വിലയ്ക്ക് തുല്യമായ പണംകൊണ്ട് വേറെ എന്തൊക്കെ ചെയ്യാം?∙ വാങ്ങാം ഗ്രാം കണക്കിന് സ്വർണംമാരുതി സുസുക്കിയുടെ എസ്-പ്രസ്സോയ്ക്ക് 3.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഓൾട്ടോ കെ10ന് 3.69 ലക്ഷം രൂപ. ഇനി ബൈക്കാണ് ഇഷ്ടമെങ്കിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ക്ക് 1.67 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എൻഫീൽഡിന്റെ പുത്തൻ മോഡലായ ഹിമാലയൻ440ന് എക്സ്ഷോറൂം വില 2.29 ലക്ഷം രൂപയാണ്. ഓൺറോഡ് വില 3 ലക്ഷം രൂപ കണക്കാക്കിയാലും ഐഫോണിന്റെ വിലയേക്കാളും താഴെത്തന്നെ. ഒരു ഉദാഹരണം പറഞ്ഞുവെന്നേയുള്ളൂ.


Fashion ⏭️

Back to top button