CINEMA

ഡ്രാ​ഗ​ണി​ന് ​ര​ണ്ടാം​ ​ഭാ​ഗം; ആ​ലി​യ​ ​ഭ​ട്ടും​ ​മ​നോ​ജ് ​ബാ​ജ് ​പേ​യി​യും​ ​ഷാ​ഹി​ദ് ​ക​പൂ​റും

ജൂ​​​നി​​​യ​​​ർ​​​ ​​​എ​​​ൻ.​​​ടി.​​​ആ​​​ർ​​​ ​​​നാ​​​യ​​​ക​​​നാ​​​യി​​​ ​​​പ്ര​​​ശാ​​​ന്ത് ​​​നീ​​​ൽ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഡ്രാ​​​ഗ​​​ണി​​​ന് ​​​ര​​​ണ്ടാം​​​ ​​​ഭാ​​​ഗം.​​​ ​​​ബോ​​​ളി​​​വു​​​ഡ് ​​​താ​​​ര​​​ങ്ങ​​​ളാ​​​യ​​​ ​​​ആ​​​ലി​​​യ​​​ ​​​ഭ​​​ട്ടും​​​ ​​​ഷാ​​​ഹി​​​ദ് ​​​ക​​​പൂ​​​റും​​​ര​​​ണ്ടാം​​​ ​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​നി​​​ർ​​​ണാ​​​യ​​​ക​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്നു.​​​ ​​​പ്ര​​​തി​​​നാ​​​യ​​​ക​​​ ​​​വേ​​​ഷ​​​ത്തി​​​ലേ​​​ക്കാ​​​ണ് ​​​ഷാ​​​ഹി​​​ദ് ​​​ക​​​പൂ​​​ർ​​​ ​​​എ​​​ത്തു​​​ന്ന​​​ത്.​​​ ​​​ടൊ​​​വി​​​നോ​​​ ​​​തോ​​​മ​​​സി​​​ന് ​​​നി​​​ശ്ച​​​യി​​​ച്ച​​​ ​​​വേ​​​ഷം​​​ ​​​ആ​​​ണ് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​


ക​​​ൽ​​​ക്കി​​​ 2898​​​ ​​​എ​​​ഡി​​​ക്കു​​​ ​​​ശേ​​​ഷം​​​ ​​​തെ​​​ലു​​​ങ്കി​​​ൽ​​​ ​​​ആ​​​ലി​​​യ​​​ ​​​ഭ​​​ട്ട് ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്രം​​​ ​​​ആ​​​ണ് ​​​ഡ്രാ​​​ഗ​​​ൺ.​​​ ​​​ആ​​​ദ്യ​​​ ​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​ബോ​​​ളി​​​വു​​​ഡ് ​​​താ​​​രം​​​ ​​​മ​​​നോ​​​ജ് ​​​ബാ​​​ജ് ​​​പേ​​​യി​​​ ​​​നി​​​ർ​​​ണാ​​​യ​​​ക​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്നു​​​ണ്ട്.​​​ ​​​രു​​​ക്‌​​​മി​​​ണി​​​ ​​​വ​​​സ​​​ന്ത് ​​​ആ​​​ണ് ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ ​​​ആ​​​ദ്യ​​​ ​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​നാ​​​യി​​​ക.​​​ ​​​ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ​​​എ​​​ൻ.​​​ടി.​​​ആ​​​റും​​​ ​​​രു​​​ക്‌​​​മി​​​ണി​​​ ​​​വ​​​സ​​​ന്തും​​​ ​​​ഒ​​​രു​​​മി​​​ക്കു​​​ന്ന​​​ത്.​​​ ​


അ​​​നി​​​ൽ​​​ ​​​ക​​​പൂ​​​ർ, ​​​ബി​​​ജു​​​മേ​​​നോ​​​ൻ​​,​ ​​​ഖു​​​ശ്ബു​​​ ,​​​ ​​​ഗു​​​രു​​​ ​​​സോ​​​മ​​​സു​​​ന്ദ​​​രം,​​​ ​​​രാ​​​ജീ​​​വ് ​​​ക​​​ന​​​ക​​​ല,​​​ ​​​ആ​​​ശു​​​തോ​​​ഷ് ​​​റാ​​​ണ,​​​ ​​​അ​​​ൻ​​​ഷു​​​മാ​​​ൻ​​​ ​​​പു​​​ഷ്ക​​​ർ,​​​ ​​​സി​​​ദ്ധാ​​​ന്ത് ​​​ഗു​​​പ്ത,​​​ ​​​പ്ര​​​ഭാ​​​സ് ​​​ശ്രീ​​​നു,​​​ ​​​ശ​​​ത്രു,​​​ ​​​ശി​​​വ,​​​ ​​​ഭി​​​മ​​​ൽ​​​ ​​​ജീ​​​ത് ​​​ഒ​​​ബ​​​റോ​​​യ്,​​​ ​​​എ​​​ൻ​​​തു​​​തു​​​സെ​​​ലോ​​​ ​​​പ്രി​​​ൻ​​​സ് ​​​ഗ്രൂ​​​ട്ട്‌​​​ബൂം,​​​ ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ​​​ ​​​മി​​​സെ​​​വ്,​​​ ​​​ബെ​​​ന​​​ഡി​​​ക്ട് ​​​പോ​​​ൾ​​​ ​​​ഗാ​​​ര​​​റ്റ് ​​​എ​​​ന്നി​​​വ​​​രും​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു.​​​ ​​​മൈ​​​ത്രി​​​ ​​​മൂ​​​വി​​​ ​​​മേ​​​ക്കേ​​​ഴ്സ്,​​​ ​​​എ​​​ൻ​​​ടി​​​ആ​​​ർ​​​ ​​​ആ​​​ർ​​​ട്സ് ​​​ ​എ​ന്നീ​ ​ബാ​​​ന​​​റു​​​ക​​​ളി​​​ൽ​​​ ​​​ന​​​ന്ദ​​​മൂ​​​രി​​​ ​​​ക​​​ല്യാ​​​ൺ​​​ ​​​റാം,​​​ ​​​ന​​​വീ​​​ൻ​​​ ​​​യേ​​​ർ​​​നേ​​​നി,​​​ ​​​വൈ.​​​ ​​​ര​​​വി​​​ ​​​ശ​​​ങ്ക​​​ർ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.


Business ⏭️

Back to top button