NEWS

പുട്ടിനും ഷിയും നോക്കിനിന്നു, മലയാളിയുടെ അണ്ടർവാട്ടർ ഡ്രോൺ വൈറൽ, ബ്രിക്സ് വേദിയിൽ താരമായി കൊച്ചിയിലെ സ്റ്റാർട്ടപ്


ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവർ അടക്കമുള്ള ലോകനേതാക്കൾക്കു മുന്നിൽ ‘അണ്ടർ വാട്ടർ ഡ്രോൺ’ സാങ്കേതികവിദ്യ അവതരിപ്പിച്ച് മലയാളി സ്റ്റാർട്ടപ്. കൊച്ചിയിലെ ഐറോവ് എന്ന സ്റ്റാർട്ടപ്പിനും സ്ഥാപകൻ ജോൺ ടി.മത്തായിക്കുമാണ് അവസരം ലഭിച്ചത്. സൈനിക ആവശ്യങ്ങൾക്കായി വികസിപ്പിച്ച ‘ട്രൗട്ട്’ എന്ന അണ്ടർവാട്ടർ ഡ്രോൺ ആണ് അവതരിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 37 സ്റ്റാർട്ടപ്പുകൾ പ്രദർശനത്തിലുണ്ടായിരുന്നു. ഇതിൽ 5 സ്റ്റാർട്ടപ്പുകളുമായിട്ടാണ് നേതാക്കൾ നേരിട്ട് സംവദിച്ചത്.


Fashion ⏭️

Back to top button