’25 രൂപയുള്ള പോപ്‌കോണിന് തീയേറ്ററുകളിൽ വില 250, ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥ’

മേയർ വി.വി രാജേഷ്
തിരുവനന്തപുരം: സിനിമാ തീയേറ്ററുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ അമിത വിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി രാജേഷ് രംഗത്ത്. പുറത്ത് 25 രൂപയുള്ള പോപ്‌കോണിന് തീയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നത്. തീയേറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊള്ള വിലയ്ക്കാണ് തീയേറ്ററുകളിൽ ആഹാര സാധനങ്ങൾ വിൽക്കുന്നത്. കൊച്ചുകുട്ടികളുമായി തീയേറ്ററുകളിൽ പോകുന്ന രക്ഷിതാക്കൾക്ക് 1000 രൂപ നൽകിയാൽ മാത്രമേ പോപ്‌കോൺ ലഭിക്കൂ എന്ന സാഹചര്യമാണുള്ളത്. ഇത്രയും പണം പുറത്തുകൊടുക്കേണ്ടതില്ല. ഇത് തികച്ചും ആരോഗ്യപരമായ പ്രവണതയല്ല. വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെങ്കിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഇത്തരം ജനകീയ വിഷയങ്ങളിൽ നിലപാട് ഉന്നയിക്കേണ്ടതുണ്ട്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ലീഗൽ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളിൽ ശക്തമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Thiruvananthapuram Mayor V.V. Rajesh has voiced strong concerns over the exorbitant pricing of food items in cinema theaters. He cited examples like popcorn costing ₹250 inside compared to ₹25 outside, burdening families. The Mayor intends to alert the government to the issue and urged the Legal Metrology department to intervene against the unfair practices.
RELATED TOPICS: THEATRE POPCORN PRICE, 250 RUPEES POPCORN, CINEMA TICKET FOOD PRICES, THEATRE FOOD PRICE KERALA, POPCORN PRICE MALAYALAM NEWS
Business ⏭️


