പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ പ്രദർശനത്തിന്. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, വിജയരാഘവൻ, സായ് കുമാർ, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് , ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവരും പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും പ്രധാന വേഷത്തിൽ എത്തുന്നു . 11 എെക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവ ആണ് നിർമ്മാണം. വിതരണം സെൻട്രൽ പിക്ചേഴ്സ്.
ആശ
ഉർവശി , ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സഫർ സനൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ആശ പ്രദർശനത്തിന് എത്തി . എെശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യ, പ്രശാന്ത് അലക്സാണ്ടർ ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് താരങ്ങൾ. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മാണം. ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം.
Business ⏭️


