NEWS

ജോർജിയയിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; വിമാനത്താവളത്തിൽ നിന്ന് പിടികൂടി പൊലീസ്


കൊടുങ്ങല്ലൂർ ( തൃശൂർ)∙ ജോർജിയയിൽ ജോലി വാഗ്ദാനം ചെയ്ത് എടവിലങ്ങ് സ്വദേശിയിൽ നിന്നു 22.46 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി തോണ്ടുപറമ്പിൽ മുഹമ്മദ് ആസിഫിനെ(24)യാണ് അറസ്റ്റ് ചെയ്തത്.എടവിലങ്ങ് പൊടിയൻ ബസാർ എരാശേരി അശ്വിൻ കൃഷ്ണയിൽ (26) നിന്നാണു 22,46,430 രൂപ തട്ടിയെടുത്തത്. റേഡിയോഗ്രഫർ ജോലി ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിച്ചത്.


Fashion ⏭️

Back to top button