NEWS

മനുഷ്യ വിസർജ്യത്തിൽ നിന്നും ‘റോഡും വീടും നിർമിക്കുന്ന’ കോൺക്രീറ്റ്! ഇന്ത്യൻ എൻജിനീയറുടെ ഗവേഷണത്തിന്റെ യാഥാർഥ്യം എന്താണ്?


നൂതന സാങ്കേതികവിദ്യകളും പുനരുപയോഗ മാതൃകകളും തേടുന്ന ലോകത്ത്, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത നിർമ്മാണ വസ്തുക്കളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇതിനിടയിലാണ് മനുഷ്യ വിസർജ്യത്തിൽ നിന്നുള്ള ജൈവകരി (ബയോചാർ) ഉപയോഗിച്ച് കോൺക്രീറ്റ് നിർമ്മിക്കാമെന്ന വിപ്ലവകരമായ പഠനവുമായി ഒരു ഇന്ത്യൻ ഗവേഷക സംഘം മുന്നോട്ടുവന്നിരിക്കുന്നത്.മണിപ്പാൽ യൂണിവേഴ്സിറ്റി ജയ്പൂരിലെ സിവിൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ രഘുവേഷ് തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗവേഷണത്തിന് പിന്നിൽ. പ്രശസ്തമായ ‘സയന്റിഫിക് റിപ്പോർട്ട്സ്’ (Scientific Reports) ജേണലിൽ അംഗീകരിക്കപ്പെട്ട ഈ പഠനം വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.മനുഷ്യ വിസർജ്യ സംസ്കരണ പ്ലാന്റുകളിൽ (FSTP) നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങൾ (Fecal Sludge) പൈറോലൈസിസ് (Pyrolysis) പ്രക്രിയയിലൂടെ ജൈവകരി അഥവാ ‘ബയോചാർ’ (Biochar) ആക്കി മാറ്റുന്നു. ഈ ബയോചാർ കോൺക്രീറ്റ് നിർമ്മാണത്തിൽ സിമന്റിന് പകരം ഒരു ഭാഗമായി ഉപയോഗിക്കുകയാണ് ഈ ഗവേഷണത്തിൽ ചെയ്തത്.


Fashion ⏭️

Back to top button