എസിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യാമോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

എസി സംവിധാനം
ചൂട് വർദ്ധിച്ചതോടെ കേരളത്തിലെ മിക്ക വീടുകളിലും ഇപ്പോൾ എസിയില്ലാതെ പറ്റില്ല. വീട്ടിലെ വലിയ ഹാളിൽ എസി ഘടിപ്പിച്ച് ബെഡ്റൂമിന് പകരം പലരും അവിടെയായി ഉറക്കം. ഇങ്ങനെ മാറുന്നകാലത്ത് ഫാനിനെക്കാൾ ഉപയോഗപ്രദമായി ചൂടിനെ നേരിടുന്ന എസിയിൽ നിന്നുള്ള വെള്ളം നിങ്ങളെന്താണ് ചെയ്യുക? വെറുതെ കളയുകയാകും. എന്നാൽ വീട്ടിൽ ചെടി വളർത്തുന്ന ശീലമുള്ളവർക്ക് ഈ വെള്ളം ഉപയോഗിക്കാം എന്നതാണ് വസ്തുത.
മുറിയിലെ ചൂടുള്ള വായുവിനെ എസി തണുപ്പിക്കുമ്പോൾ കണ്ടൻസേഷൻ എന്ന പ്രക്രിയ വഴി വായുവിലെ ഈർപ്പം വെള്ളമായി മാറുന്നു. ഈ വെള്ളം പിന്നീട് ഒഴുകിപോകുന്നു. കണ്ടൻസേഷൻ നടന്ന് ലഭിക്കുന്ന വെള്ളത്തിൽ പക്ഷെ പൈപ്പ് വെള്ളത്തിലെപോലെ നേരിട്ട് ധാതുക്കളോ ഒന്നും ഉണ്ടാകണമെന്നില്ല. എന്നാലും വെള്ളം വേണ്ട ചെടികളിലേക്ക് അത് ഒഴിക്കുന്നതിൽ തെറ്റില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. വീട്ടിലെ പൈപ്പിൽ നിന്നും കഠിനജലം വരുന്ന ഭാഗങ്ങളിൽ ജീവിക്കുന്നവർക്ക് ഈ വെള്ളം വീട്ടിൽ ചെടിവളർത്തുമ്പോൾ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഈ ജലം അത്തരം കഠിനജലം ആവശ്യമില്ലാത്ത സസ്യങ്ങളെ വളരാൻ സഹായിക്കും.
എസിയിൽ നിന്നും ഉപേക്ഷിക്കപ്പെടുന്ന ജലം എന്നാൽ ശുദ്ധജലമാണെന്നല്ല അർത്ഥം. അതിൽ പൊടി, മെറ്റൽ ഭാഗങ്ങൾ, എസിക്കുള്ളിലെ മറ്റ് അഴുക്കുകൾ എന്നിവ പറ്റാം. അതിനാൽ ശേഖരിക്കുന്ന വെള്ളം നിറയുന്ന എസി വൃത്തിയാണെന്ന് ഉറപ്പിക്കണം. ചില പ്രത്യേക ചെടികൾക്ക് അധികം മൂലകങ്ങൾ അടങ്ങിയ വെള്ളം വേണ്ട വളരാൻ ഇത്തരം ചെടികളിൽ ധൈര്യമായി ഈ വെള്ളം ഒഴിക്കാം.
എന്നാൽ പച്ചക്കറികളോ മരുന്നുകളോ കൃഷി ചെയ്യുന്നതിലേക്ക് ഈ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നത് വേണമെന്നില്ല എന്നാണ് വിദഗ്ദ്ധ അഭിപ്രായം. വെള്ളത്തിൽ പ്രത്യക്ഷത്തിൽ അഴുക്കൊന്നും ഇല്ലെങ്കിലും ചിലപ്പോൾ ബാക്ടീരിയ, ഘനലോഹങ്ങൾ, മറ്റ് ദോഷകരമായ വസ്തുക്കൾ എന്നിവ കണ്ടേക്കാം. അതിനാൽ കഴിക്കാനുള്ള പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലൊന്നും ഉപയോഗിക്കാതിരിക്കുക. എന്നാൽ അലങ്കാരത്തിനായുള്ള പൂക്കൾ വളരുന്ന ചെടികളിലൊക്കെ ധൈര്യമായി ഉപയോഗിക്കാം.
English Summary
Air conditioners remove moisture from warm indoor air through condensation, producing water that drains away. Since this condensed water contains very few dissolved minerals compared with tap water, it can generally be used to water plants.
News ⏭️


