BUSINESS
വീടുവയ്ക്കാനുള്ള മെറ്റലും ഇഷ്ടികയുമൊക്കെ ഇനി ഓൺലൈനിൽ വാങ്ങിക്കാം; ടിപ്പർ ആപ്പുമായി മലയാളി സംരംഭകർ

ചെറിയ വീടുമുതൽ വൻകിട കെട്ടിട പദ്ധതികൾ വരെ നിർമിക്കാനാവശ്യമായ എംസാൻഡും മെറ്റലും ഇഷ്ടികയുമെല്ലാം ഇനി ഓൺലൈനിൽ വാങ്ങാം. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട മെറ്റീരിയലുകൾ എവിടെനിന്ന് ലഭിക്കും, ഏത് വാഹന ഉടമയെ സമീപിക്കണം, ആവശ്യമായ അളവ് എത്ര, സമയത്തിന് മെറ്റീരിയലുകൾ കിട്ടുമോ തുടങ്ങിയ ആശങ്കകൾക്കും പരിഹാരമാണ് മലയാളി സംരംഭകർ ഒരുക്കിയ ടിപ്പർ ആപ്പ്. സമയബന്ധിതമായ ഡെലിവറിയും വാഹന സേവനവും ഉറപ്പാക്കി, കൺസ്ട്രഷൻ മേഖലയിലെ ഇടപാടുകൾ കൂടുതൽ ലളിതമാക്കുകയാണ് ടിപ്പർ ആപ്പ് ചെയ്യുന്നത്.ടിപ്പർ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ടിപ്പർ ആപ്പ് പുതിയ അവസരങ്ങൾ തുറക്കുന്നുണ്ട്. ആപ്പിൽ റെജിസ്റ്റർ ചെയ്ത ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഓൺലൈനായി ലഭ്യമായ ആവശ്യങ്ങൾക്കനുസരിച്ച് ട്രിപ്പ് ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ടിപ്പർ ആപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽവച്ച് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ടിപ്പർ പ്രൈവറ്റ് ലിമിറ്റഡ് എംഡി ടി.പി.ജോസഫ് ആന്റണി, ടൂട്ടി മാപ്ലശ്ശേരി, കെ.ജയപ്രകാശ്, ബ്രാൻഡ് അംബാസഡർ റിജു പി.രാജീവ് എന്നിവർ പങ്കെടുത്തു.
Travel ⏭️


