SPORTS

‘വായുവിൽ മലക്കംമറിഞ്ഞ് ഹർമൻപ്രീത് കൗറിന്റെ മാസ്മ‌രിക ക്യാച്ച്’: വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്


മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം മാസ്മരികമായ ഒരു ക്യാച്ച് എടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മിഡ് വിക്കറ്റിലേക്ക് ബാറ്റർ ഉയർത്തിയടിച്ച പന്ത്, ഫീൽഡറായ ഇന്ത്യൻ താരം ഓടിച്ചെന്ന് വായുവിൽ മലക്കംമറിഞ്ഞ് ക്യാച്ച് എടുക്കുന്നതാണ് വിഡിയോയിലുള്ളത്. അവിശ്വസനീയമായ ഈ ക്യാച്ചിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ക്യാച്ച് എന്ന രീതിയിലാണ് ഇതു പ്രചരിച്ചത്. കൂടാതെ, എത്ര മികച്ച കായികതാരത്തിൽനിന്നും പ്രതീക്ഷിക്കാവുന്നതിലും അപ്പുറം, ഭൗതികശാസ്ത്ര നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് താരത്തിന്റെ വായുവിലുള്ള ചലനങ്ങൾ. വിഡിയോയിൽ, താരം വായുവിൽ ഉയർന്നുപൊങ്ങി, വായുവിൽ വച്ചുതന്നെ പൂർണമായും മലക്കംമറിഞ്ഞ്, ശാരീരികമായി അസാധ്യമെന്ന് തോന്നുന്ന രീതിയിലാണ് ക്യാച്ച് പൂർത്തിയാക്കുന്നത്.


Auto ⏭️

Back to top button