NEWS
കുടുംബവഴക്ക്; ഭാര്യയേയും 3 മക്കളേയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി ഒളിവിൽ

ജയ്പൂർ∙ ഭാര്യയേയും 3 മക്കളേയും കൊലപ്പെടുത്തി യുവാവ്. രാജസ്ഥാനിലെ ജയ്പൂരിലെ കർദാനിയിലാണ് സംഭവം. ഗീതാ ഝാ മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും മക്കളേയും രാഹുൽ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചാണ് കെലാപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.രാവിലെ 10 മണി കഴിഞ്ഞിട്ടും വീട്ടിൽ ആളനക്കം കാണാത്തതിനെ തുടർന്ന് അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
Fashion ⏭️


