CINEMA

‘ആർക്കും അറിയില്ല, 2024ൽ ഞങ്ങൾ വിവാഹമോചിതരായി; ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം’; വെളിപ്പെടുത്തി ശ്രീനാഥ് ഭാസി


നടൻ ശ്രീനാഥ് ഭാസി

10 വർഷത്തോളം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചെന്ന കാര്യം നടൻ ശ്രീനാഥ് ഭാസി. 2024 മുതൽ ഭാര്യയുമായി വേർപിരിഞ്ഞെന്നും ഇപ്പോൾ താൻ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും നടൻ പറഞ്ഞു. ‘അവറാച്ചൻ ആൻഡ് സൺസ്’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.

‘ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാൻ. 2024ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ ഇതിലൂടെ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും. നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല,​ ശരിയാകില്ല എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുകയാണ്’- ശ്രീനാഥ് ഭാസി വ്യക്തമാക്കി.

2016ലാണ് ശ്രീനാഥിന്റെയും തിരുവനന്തപുരം സ്വദേശി റീതു സക്കറിയയുടെയും വിവാഹം നടന്നത്. ശ്രീനാഥ് വിജെ ആയി പരിപാടികൾ അവതരിപ്പിക്കുന്ന സമയത്താണ് റീതുവിനെ പരിചപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. പത്ത് വർഷം നീണ്ടുനിന്ന സൗഹൃദത്തിന് ശേഷമായിരുന്നു വിവാഹം.

English Summary

Malayalam actor Sreenath Bhasi has revealed that he is divorced and has been living separately from his wife since 2024. In an interview given as part of the promotion of his upcoming film Avratchan And Sons, the actor said he is currently staying with his parents. He also opened up about the emotional difficulty of being separated from his wife.
RELATED TOPICS: SREENATH BHASI, SREENATH BHASI DIVORCE, MALAYALAM ACTOR, SREENATH BHASI WIFE, AVRATCHAN AND SONS


Business ⏭️

Back to top button