മഴ വരുന്നൂ…ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനും ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്നുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, മദ്ധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്തിന് സമീപമായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.
ഇന്നുമുതൽ 15-ാം തീയതി വരെയാണ് സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് മഞ്ഞ മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
English Summary
A low-pressure area over the Bay of Bengal is forecast to strengthen, while a cyclonic circulation persists near the Konkan coast. The India Meteorological Department predicts light to moderate rainfall across Kerala from today until the 15th. Yellow alerts for isolated heavy rain have been issued for four districts today and tomorrow.
RELATED TOPICS: KERALA RAIN ALERT, KERALA WEATHER, LOW PRESSURE, YELLOW ALERT KERALA, HEAVY RAIN
Read News ⏭️


