LIFESTYLE

വാങ്ങിയത് രണ്ട് അപ്പാർട്മെന്റുകൾ, സെവൻ ബംഗ്ലാവ്സിൽ 67.30 കോടിയുടെ ഇടപാട് നടത്തി ഹൃതിക് റോഷന്റെ അമ്മ


മുംബൈയിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണി വീണ്ടും വൻകിട ഇടപാടുകളാൽ സജീവമാകുന്നു. ബോളിവുഡ് താരങ്ങളുടെയും വ്യവസായ പ്രമുഖരുടെയും പ്രിയപ്പെട്ട സ്ഥലമായ വെർസോവയിലെ സെവൻ ബംഗ്ലാവ്സ് പ്രദേശത്ത് വമ്പൻ പ്രോപ്പർട്ടി നിക്ഷേപം നടത്തിയിരിക്കുകയാണ് ഹൃതിക് റോഷന്റെ അമ്മ പിങ്കി റോഷൻ. മുംബൈയിലെ പ്രീമിയം റസിഡൻഷ്യൽ മേഖലയിൽ നടന്ന വൻകിട ഇടപാടുകളുടെ പട്ടികയിലേക്കാണ് റോഷൻ കുടുംബത്തിന്റെ ഈ ഇടപാട്.67.30 കോടി രൂപപ്രോപ്പർട്ടി ഡേറ്റ പ്ലാറ്റ്‌ഫോമായ ബ്രിക്ക്ഭാരത് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രണ്ടു പ്രീമിയം അപ്പാർട്മെന്റുകൾക്കായാണ് പിങ്കി റോഷൻ ആകെ 67.30 കോടി രൂപ നൽകിയിരിക്കുന്നത്. വെർസോവയിലെ സെവൻ ബംഗ്ലാവിലുള്ള പ്രമുഖ റെസിഡൻഷ്യൽ ടവറായ ‘ലോട്ടസ് സെലെസ്റ്റിയ’യുടെ 24-ാം നിലയിലാണ് ഈ രണ്ട് അപ്പാർട്മെന്റുകളും. രണ്ട് ഫ്ലാറ്റുകളിലുമായി ഏകദേശം 12,860 ചതുരശ്ര അടിയാണ് ആകെ കാർപെറ്റ് ഏരിയ. ചതുരശ്ര അടിക്ക് ശരാശരി 52,330 രൂപ നിരക്കിലാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. അപ്പാർട്മെന്റുകൾക്കൊപ്പം 8 പാർക്കിങ് ഏരിയകളും ഉണ്ട്.സെവൻ ബംഗ്ലാവ്സ്വിശാലമായ വീടുകൾ, അത്യാധുനിക സൗകര്യങ്ങൾ, നഗരത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള എളുപ്പവഴി എന്നിവ ആഗ്രഹിക്കുന്ന സമ്പന്നരുടെയും ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട കേന്ദ്രമായി വെർസോവ ബെൽറ്റും സെവൻ ബംഗ്ലാവ്സും ഇന്നും നിലനിൽക്കുന്നു.റോഷൻ കുടുംബവും ഹൃതിക് റോഷന്റെ പുതിയ വിശേഷങ്ങളും


Cinema ⏭️

Back to top button