NEWS
കിം ജോങ് ഉന്നിന് മകനുണ്ടോ ?; മകളെ അംഗീകരിക്കുന്നതിൽ സംശയം, അന്വേഷണവുമായി ദക്ഷിണ കൊറിയ

പ്യോങ്യാങ് ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകനുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) അന്വേഷണം ആരംഭിച്ചു. അതേസമയം, കിമ്മിന്റെ കൗമാരക്കാരിയായ മകൾ തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത പിൻഗാമിയാകാൻ സാധ്യതയെന്ന തങ്ങളുടെ മുൻ വിലയിരുത്തലിൽ ഏജൻസി ഉറച്ചുനിൽക്കുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കിം ജോങ് ഉന്നിന് ഇനി ഒരു മകൻ ഉണ്ടെങ്കിൽ തന്നെയും, നിലവിലെ സാഹചര്യത്തിൽ അവന് പിൻഗാമിയാകാനുള്ള പദവിയില്ലെന്ന് എൻഐഎസ് വ്യക്തമാക്കി. മകൾക്ക് മൂത്ത ഒരു സഹോദരൻ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെങ്കിലും, അവന് പിൻഗാമിയാകാൻ കഴിയില്ല. ഇതിനുപുറമെ കിമ്മിന് ലിംഗമേതെന്ന് സ്ഥിരീകരിക്കാത്ത മറ്റൊരു ചെറിയ കുട്ടി കൂടിയുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു. കിമ്മിന് ഭാര്യ റി സോൽ ജുവിൽ ആൺമക്കളില്ലെന്ന് അടുത്തിടെ വന്ന മാധ്യമ റിപ്പോർട്ടുകളോടുള്ള പ്രതികരണമായാണ് എൻഐഎസിന്റെ പുതിയ പ്രസ്താവന.
Fashion ⏭️


