LIFESTYLE
‘രാത്രി 10ന് വൈദ്യുതി നിലച്ചാൽ എന്തു ചെയ്യും?’ അത്ര സിംപിളല്ല ഇവിടെയുള്ള ജീവിതം; അനുഭവം പങ്കുവച്ച് യുവതി

മനോഹരമായ മലനിരകളുടെ ശാന്തതയിൽ, മഞ്ഞുമൂടിയ കാഴ്ചകൾക്ക് നടുവിൽ സ്വന്തമായി ഒരു ഹോംസ്റ്റേ നടത്തി ജീവിക്കുക…കോർപറേറ്റ് ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും ജോലി സമ്മർദ്ദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ആഗ്രഹിക്കുന്ന പലരുടെയും മനസ്സിലെ മനോഹരമായ ഒരു സ്വപ്നമാണിത്. എന്നാൽ, സമൂഹമാധ്യമത്തിൽ നാം കാണുന്ന ഈ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കും പ്രകൃതിഭംഗിക്കും പിന്നിൽ കഠിനാധ്വാനത്തിന്റെയും ഉത്തരവാദിത്തങ്ങളുടെയും ഒട്ടും ‘ഗ്ലാമറസല്ലാത്ത’ മറ്റൊരു യാഥാർഥ്യമുണ്ട്. ഹിമാചൽ പ്രദേശിൽ ‘നിർവാണ ഹോംസ് റാർട്ട’ എന്ന ഹോംസ്റ്റേ നടത്തുന്ന തരാന ചൗഹാൻ എന്ന യുവതി പങ്കുവച്ച അനുഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.തന്റെ ദൈനംദിന ജീവിതത്തിലെ ക്ലേശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന ഒരു റീൽ തരാന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. മലനിരകളിലെ ഹോംസ്റ്റേ ജീവിതം ആളുകൾ വിചാരിക്കുന്നത് പോലെ അത്ര ലളിതമല്ലെന്ന് അതിലൂടെ ചൂണ്ടിക്കാണിക്കുന്നു.‘മലനിരകളിൽ ഒരു ഹോംസ്റ്റേ സ്വന്തമാക്കുക എന്നത് കേൾക്കുമ്പോൾ വളരെ ഗ്ലാമറസ് ആയ ഒന്നാണെന്നും ഞാൻ വളരെ ഭാഗ്യവതിയാണെന്നും പലരും പറയാറുണ്ട്. എന്നാൽ ഇതിന്റെ യഥാർഥ വശം ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം…’വിഡിയോയിൽ തരാന സംസാരിക്കുമ്പോൾ കാണിക്കുന്നത് ഭംഗിയുള്ള കാഴ്ചകളല്ല, മറിച്ച് പാത്രങ്ങളും അടുക്കള ഉപകരണങ്ങളും വസ്ത്രങ്ങളും അലങ്കോലമായി വിതറിക്കിടക്കുന്ന ഒരു മുറിയാണ്.ഒഴിവുദിനങ്ങളില്ല…അതിഥികൾ ഒഴിഞ്ഞുപോകുന്ന തിങ്കളാഴ്ചകളിലാണ് തരാനയ്ക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കാറുള്ളത്. എന്നാൽ ആ സമയം വിശ്രമിക്കാനോ കാഴ്ചകൾ ആസ്വദിക്കാനോ ഉള്ളതല്ല, മറിച്ച് ഹോംസ്റ്റേ മുഴുവൻ കഴുകി തുടച്ച് വൃത്തിയാക്കാനുള്ള സമയമാണ്.
Cinema ⏭️


