BUSINESS

എയർ ഇന്ത്യയെ വീണ്ടും ഗ്രേറ്റ് ആക്കും, ട്രംപിന്റെ വൈറൽ പ്രയോഗത്തിന്റെ ചുവടു പിടിച്ച് ഗെബ്രെമറിയം


ന്യൂഡൽഹി ∙ എയർ ഇന്ത്യയുടെ നിയുക്ത ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടൊവോൾ‍‍‍‍ഡോ ഗെബ്രെമറിയത്തിന് കോർപ്പറേറ്റ് ഓഫിസിൽ ജീവനക്കാരുടെ വരവേൽപ്പ്. കാംപ്ബെൽ വിൽസണിൽ നിന്ന് എയർ ഇന്ത്യയുടെ നേതൃപദം ഏറ്റെടുക്കുന്നതിന് മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗാ) എന്ന പ്രചാരണത്തിന്റെ ചുവടുപിടിച്ചാണ് എയർ ഇന്ത്യയുടെ മഹത്വവും വീണ്ടെടുക്കുമെന്നു ഗെബ്രെമറിയം പ്രഖ്യാപിച്ചത്. സുരക്ഷയെ മുൻനിർത്തിയുള്ള സംസ്കാരത്തിനാവും പ്രധാന പരിഗണനയെന്ന് ഗെബ്രെമറിയം അറിയിച്ചു. സുരക്ഷ വാക്കുകളിലല്ല, പകരം നിത്യവും ജീവിച്ചു കാണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞ 18 മാസമായി എയർ ഇന്ത്യ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ വിലയിരുത്തി. എങ്കിലും എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ തിരിച്ചെത്തിച്ചത് തന്റെ ഔദ്യോഗിക ജീവിതത്തിലെ നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ പ്രതിബദ്ധതയും നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് എയർ ഇന്ത്യ ഇതുവരെ കൈവരിച്ച നേട്ടത്തിനു പിന്നിലെന്നു സ്ഥാനമൊഴിയുന്ന എംഡിയും സിഇഒയുമായ കാംപ്ബെൽ വിൽസൺ വിലയിരുത്തി.


Travel ⏭️

Back to top button