NEWS

ഏഷ്യൻ ഗെയിംസ്: ഇന്ത്യൻ സംഘത്തിന് ഒളിംപിക് അസോസിയേഷന്റെ യാത്രയയപ്പ്


ന്യൂഡൽഹി ∙ റെക്കോർഡ് മെഡൽനേട്ടം ലക്ഷ്യമിട്ട് ജപ്പാൻ ഏഷ്യൻ ഗെയിംസിനായി തയാറെടുക്കുന്ന ഇന്ത്യൻ സംഘത്തിന് വിജയാശംസകൾ നേർന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) യാത്രയയപ്പ്. ന്യൂഡൽഹി അശോക ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ, ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് തുടങ്ങിയവർ പങ്കെടുത്തു.അത്‌ലീറ്റുകളും ഒഫിഷ്യലുകളും ഉൾപ്പെടെ 768  പേരടുങ്ങുന്നതാണ് ജപ്പാനിലേക്കുള്ള ഇന്ത്യൻ സംഘം. 503 അത്‌ലീറ്റുകളും 265 ഒഫിഷ്യലുകളുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളും എഷ്യൻ ഗെയിംസ് സംഘത്തിന്റെ ഭാഗമാണ്. ജപ്പാനിലെ ഐച്ചി– നഗോയ നഗരങ്ങളിലായി 19 മുതലാണ് ഏഷ്യൻ ഗെയിംസ്. 


Fashion ⏭️

Back to top button