NEWS

ആക്രിക്കടയിൽ നിന്നൊരു കാറുണ്ടായ കഥ; നിർമിച്ചത് പത്താം ക്ലാസുകാരൻ


നരിക്കുനി ∙ ആക്രിക്കടയിൽ നിന്നു വാങ്ങിയ ബൈക്കിന്റെ എൻജിനും ഇരുമ്പ് സാമഗ്രികളും ഉപയോഗിച്ച് പത്താം ക്ലാസുകാരൻ നിർമിച്ച കാർ ശ്രദ്ധ നേടുന്നു. നരിക്കുനി ഗവ എച്ച്എസ്എസിലെ വിദ്യാർഥി എരവന്നൂർ ഓരോട്ട് അജ്‌ലാനാണ് ഓടിക്കാൻ കഴിയുന്ന കാർ ഡിസൈൻ ചെയ്ത് നിർമിച്ചത്. മൂന്ന് മാസം പഠനത്തോടൊപ്പം കഠിന പ്രയത്നം നടത്തിയാണ് അജ്‌ലാൻ കാർ നിർമാണം പൂർത്തിയാക്കിയത്.ചെറുപ്പം മുതൽ വാഹനങ്ങളോട് ഏറെ ഇഷ്ടമുണ്ടായിരുന്ന അജ്‌ലാൻ ആദ്യം പരീക്ഷണങ്ങൾ നടത്തിയത് സൈക്കിളുകളിൽ ആയിരുന്നു. കാ‍ർ നിർമാണത്തിനു വേണ്ട വെൽഡിങ് ജോലികൾ പൂർത്തിയാക്കിയതും അജ്‌ലാനാണ്. പരിചയക്കാർ യന്ത്ര ഭാഗങ്ങൾ സൗജന്യമായി നൽകി. അങ്ങനെ 35,000 രൂപയ്ക്കാണു തന്റെ സ്വപ്ന വാഹനം ഈ വിദ്യാർഥി നിർമിച്ചത്.


Fashion ⏭️

Back to top button