NEWS

20 മിനിറ്റിന്റെ യാത്ര, ദിവസവും നാല് മണിക്കൂർ റോഡിൽ; യുഎഇയിൽ സ്കൂൾ തുറന്നതോടെ പ്രവാസികൾക്ക് ‘ദീർഘയാത്ര’


ദുബായ് ∙ മധ്യവേനലവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നതോടെ റോഡുകളിലും തിരക്കേറി. സ്കൂൾ ബസുകളും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങളും പതിവ് ഓഫിസ് യാത്രക്കാരും ഒരേസമയം നിരത്തിലിറങ്ങിയതോടെ ദുബായിലേക്കും തിരിച്ചുമുള്ള പ്രധാന പാതകളിൽ ഗതാഗതത്തിരക്കേറി. . അവധിക്കാലത്ത് താരതമ്യേന ശാന്തമായിരുന്ന റോഡുകൾ സ്കൂളുകള്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും പഴയ തിരക്കിലേക്ക് മടങ്ങിയിരിക്കുകയാണ്.അവധികഴിഞ്ഞ് തുറക്കുമ്പോള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി യുഎഇയിലാകെ 12.7 ലക്ഷത്തിലധികം വിദ്യാർഥികൾ എത്തുമെന്നാണ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതോടെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് വർധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പും നൽകിയിരുന്നു. സ്കൂൾ സമയത്തെ തിരക്ക് ഒഴിവാക്കാൻ, യാത്ര നേരത്തെയാക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, സ്കൂൾ ബസുകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ മുന്നോട്ടുവച്ചിരുന്നു.2007 മുതൽ ഈ റൂട്ടിൽ യാത്ര ചെയ്യുന്ന ബ്രിട്ടോയുടെ അനുഭവത്തിൽ, അന്നത്തെ ഗതാഗതത്തിരക്കിൽനിന്ന് ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ നടന്ന റോഡ് വികസനങ്ങൾ യാത്ര സുഗമമാക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.


Fashion ⏭️

Back to top button