NEWS
ജീവനക്കാർക്കു നേരെ അസഭ്യവർഷം; ടോൾ ബാരിയർ ഒടിച്ചു മാറ്റി: കുമ്പളം ടോൾ പ്ലാസയിൽ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം

കുമ്പളം ∙ ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം. ടോൾ ജീവനക്കാരെ അസഭ്യം പറഞ്ഞ് ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തി വിട്ടു. ഇന്നലെ വൈകിട്ടാണ് ആയിരുന്നു സംഭവം. എറണാകുളത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ‘സുൽത്താൻ’ ബസിലെ ജീവനക്കാരനാണ് ഗുണ്ടായിസം കാണിച്ചത്.തിരക്കില്ലാത്ത സമയമായിരുന്നു. ടോൾ തുക നൽകി മുന്നിലെ വാഹനം കടന്നു പോയതോടെ ബസിനുള്ള ഊഴമായി. ഈ സമയത്താണ് ബസ് ജീവനക്കാരൻ ബസിൽ നിന്നിറങ്ങി ടോൾ ജീവനക്കാരെ അസഭ്യം പറഞ്ഞത്. സെൻസർ ഘടിപ്പിച്ച ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തിക്കൊണ്ടുപോകുകയും ചെയ്തു. ടോൾ നടത്തിപ്പുകാർ പൊലീസിൽ പരാതി നൽകി.
Fashion ⏭️


