LIFESTYLE
കടലിനെ തൊട്ടുരുമ്മിക്കിടക്കുന്ന 80 കോടിയുടെ ആഡംബര അപ്പാർട്മെന്റ്; ‘ജി-പേ ഉണ്ടോ?’ എന്ന് ട്രോളുമായി ആളുകൾ

മുംബൈയിലെ ജുഹു താരാ റോഡിൽ, അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന 80 കോടി രൂപയുടെ ബീച്ച് ഫ്രണ്ട് വസതിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രോപ്പർട്ടിയിൽ നിന്ന് താമസക്കാർക്ക് നേരിട്ട് ബീച്ചിലേക്ക് പ്രവേശിക്കാം. ആഡംബരത്തിന്റെ അതിരുകൾ ലംഘിക്കുന്ന സൗകര്യങ്ങളുമായി എത്തിയ ഈ പ്രോപ്പർട്ടിയെ അദ്ഭുതത്തോടെ നോക്കിക്കണ്ട സമൂഹമാധ്യമം, വയറുനിറയെ ചിരിക്കാനുള്ള തമാശകളും പങ്കുവയ്ക്കുകയാണ്.കടലിനെ തൊട്ടുരുമ്മുന്ന ‘ബെയർ–ഷെൽ’ ആഡംബരംറിയൽ എസ്റ്റേറ്റ് ഉപദേഷ്ടാവായ ഫിറോസ് മോമിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. അറബിക്കടലിന്റെ വന്യമായ ഭംഗി സ്വന്തം ബാൽക്കണിയിൽ നിന്ന് ആസ്വദിക്കാൻ കഴിയുന്ന ഈ വസതി സ്ഥിതി ചെയ്യുന്നത് ഏകദേശം 2,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ഫ്രീഹോൾഡ് പ്ലോട്ടിലാണ്.5,600 ചതുരശ്ര അടി കാർപെറ്റ് ഏരിയ, 5 വലിയ കിടപ്പുമുറികൾ, 4 കവേർഡ് കാർ പാർക്കിങ് സൗകര്യങ്ങൾ, ഏകദേശം 400 ചതുരശ്ര അടി വിസ്താരമുള്ള സ്വകാര്യ ബാൽക്കണി എന്നിവയാണ് പ്രോപ്പർട്ടിയുടെ പ്രധാന സവിശേഷതകൾ. ഫർണിച്ചറുകളോ മറ്റ് അലങ്കാരങ്ങളോ ഇല്ലാത്ത ‘ബെയർ-ഷെൽ’ രൂപത്തിലാണ് ഫ്ലാറ്റ്. വാങ്ങുന്നയാൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് ഇന്റീരിയർ ഡിസൈൻ ചെയ്യാം.വെറുമൊരു സീ-വ്യു അപ്പാർട്മെന്റ് എന്നതിലുപരി, ‘ഡയറക്റ്റ് ബീച്ച് ആക്സസ്’ ലഭ്യമാകുന്നതിലൂടെ അറബിക്കടൽ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുമെന്നാണ് ഫിറോസ് മോമിൻ വിശേഷിപ്പിക്കുന്നത്.80 കോടി രൂപ മുടക്കാൻ തയാറുള്ള താമസക്കാർക്കായി വൻകിട സൗകര്യങ്ങളാണ് പ്രോപ്പർട്ടിയിൽ ഒരുക്കിയിരിക്കുന്നത്. നീന്തൽക്കുളം, ആധുനിക ജിംനേഷ്യം, ബാങ്ക്വറ്റ് ഹാൾ, ജോഗിങ് ആൻഡ് വോക്കിങ് ട്രാക്ക്, മനോഹരമായ പൂന്തോട്ടങ്ങളും വിശാലമായ പച്ചപ്പും, നേരിട്ടുള്ള ബീച്ച് പ്രവേശന കവാടം എന്നിവയാണ് ഇവിടത്തെ മറ്റ് സവിശേഷതകൾ.
Cinema ⏭️


