HEALTH
ഈ വേദനയൊക്കെ സ്വാഭാവികമല്ലേ?; മുട്ടുവേദനയെക്കുറിച്ചുള്ള തെറ്റായ ധാരണകളും യാഥാർത്ഥ്യങ്ങളും

പ്രായം കൂടുന്തോറും മുട്ടുവേദന വരുന്നത് സ്വാഭാവികമാണെന്നാണ് മിക്കവരുടെയും ധാരണ. വ്യായാമം ചെയ്താൽ മുട്ടിന്റെ തേയ്മാനം കൂടുമെന്നും, സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിയുന്നത്ര വൈകിപ്പിക്കണമെന്നുമൊക്കെയുള്ള തെറ്റായ ധാരണകൾ പലരുടെയും ചികിത്സ വൈകിപ്പിക്കാറുമുണ്ട്. ഇത്തരത്തിൽ മുട്ടുവേദനയെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട തെറ്റിധാരണകളും അവയുടെ യാഥാർഥ്യങ്ങളെക്കുറിച്ചും വിദഗ്ധർ പറയുന്നത് നോക്കാം. പ്രായമാകുമ്പോൾ മുട്ടുവേദന സ്വാഭാവികമാണ് പ്രായം കൂടുമ്പോൾ ആർത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണെങ്കിലും, വേദന എപ്പോഴും സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. തുടർച്ചയായുള്ള വേദനയോ, നീരോ, നടക്കാൻ ബുദ്ധിമുട്ടോ തോന്നിയാൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണ്. വ്യായാമം ചെയ്താൽ മുട്ടിന് കേടുപാടുകൾ സംഭവിക്കും ഇത് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു തെറ്റായ ധാരണയാണ്. ശരിയായ രീതിയിലുള്ള വ്യായാമങ്ങൾ മുട്ടുകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. തുടകളിലെയും ഇടുപ്പിലെയും പേശികൾ ശക്തമാകുമ്പോൾ സന്ധികൾക്ക് കൂടുതൽ പിന്തുണ ലഭിക്കും. നടത്തം, സൈക്ലിങ്, നീന്തൽ, കൃത്യമായ മേൽനോട്ടത്തിലുള്ള കരുത്തു കൂട്ടുന്ന വ്യായാമങ്ങൾ എന്നിവയെല്ലാം സന്ധികളുടെ ആരോഗ്യത്തിന് മികച്ചതാണ്.ആർത്രൈറ്റിസ് ഉണ്ടെങ്കിൽ പൂർണ്ണമായും വിശ്രമം വേണം വേദന കൂടുമെന്ന ഭയം കാരണം പലരും അനങ്ങാതിരിക്കാറുണ്ട്. എന്നാൽ ദീർഘകാലമായുള്ള അനക്കമില്ലായ്മ പേശികളുടെ ബലക്ഷയത്തിനും കാഠിന്യത്തിനും കാരണമാകും. ആർത്രൈറ്റിസ് ഉള്ളവർ പൂർണ്ണമായ വിശ്രമത്തിന് പകരം അളന്നുമുറിച്ചുള്ള ചലനങ്ങളാണ് ശീലിക്കേണ്ടത്. വ്യക്തികളുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഫിസിയോതെറാപ്പി ചെയ്യേണ്ടതാണ്.സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ പരമാവധി ഒഴിവാക്കണം കടുത്ത ആർത്രൈറ്റിസ് മൂലം തുടർച്ചയായ വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉറക്കമില്ലായ്മയും ഉണ്ടാകുമ്പോഴോ മറ്റ് ചികിത്സകൾ ഫലം കാണാതെ വരുമ്പോഴോ ശസ്ത്രക്രിയ പരിഗണിക്കാവുന്നതാണ്. മറ്റുള്ളവരുടെ അനുഭവങ്ങൾ കേട്ട് ഭയന്ന് മാറ്റിവെക്കൽ നീട്ടിക്കൊണ്ടുപോകേണ്ടതില്ല.ശസ്ത്രക്രിയക്ക് ശേഷം വ്യായാമം ചെയ്യാൻ കഴിയില്ല സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ ആളുകളെ കൂടുതൽ സജീവമാക്കാൻ സഹായിക്കുമെന്നത് പലരെയും അത്ഭുതപ്പെടുത്താറുണ്ട്. കൃത്യമായ പുനരധിവാസത്തിന് ശേഷം രോഗികൾക്ക് നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ കാര്യങ്ങളിലേക്ക് തിരികെ പോകാൻ സാധിക്കും.
Cinema ⏭️


