ബർമ കാർത്തികേയൻ എത്തി; ആക്ഷൻ രംഗങ്ങളുമായി മമ്മൂട്ടി; ധനുഷ് ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്

ഓം എന്ന ചിത്രത്തിന്റെ ടീസറിൽ നിന്ന്
75-ാം പിറന്നാൾ ദിനത്തിൽ നടൻ ധനുഷുമൊത്തുള്ള ഓം എന്ന ചിത്രത്തിലെ ക്യാരക്‌ടർ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി. ബർമ കാർത്തികേയൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും സമൂഹമാദ്ധ്യമത്തിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ‘ബർമ കാർത്തികേയനെ പരിചയപ്പെടുത്താൻ സമയമായി, സിയ എൻട്രി’ എന്ന കുറിപ്പോടെയാണ് ടീസർ പങ്കുവച്ചിരിക്കുന്നത്.
എട്ടുവർഷത്തിനുശേഷമാണ് മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്നത്. 2018ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒടുവിൽ തമിഴിൽ അഭിനയിച്ചത്. മെഗാ ബ്ലോക് ബസ്റ്ററായ അമരനുശേഷം രാജ്‌കുമാർ പെരിയ സാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. മാരി 2ന് ശേഷം ധനുഷ് – സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.
ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രമാണെന്ന് രണ്ടാം ടീസറിൽ നിന്ന് മനസിലാക്കാം. കാർത്തികേയനെ പൊലീസ് തിരയുമ്പോൾ മാസ് ലുക്കിൽ ഫുട്‌ബോൾ കണ്ടിരിക്കുന്ന മമ്മൂട്ടിയാണ് ടീസറിന്റെ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി രാഷ്ട്രീയ നേതാവാണെന്നും കള്ളക്കടത്തുകാരനാണെന്നും സൂചനയുണ്ട്. മമ്മൂട്ടിയും ധനുഷും മാസ് ലുക്കിൽ നടന്നുവരുന്നതോടൊപ്പമാണ് ടീസർ അവസാനിക്കുന്നത്.
English Summary
Mammootty unveiled his character poster as Burma Karthikeyan from the upcoming film ‘Om’ on his 75th birthday, also sharing its second teaser. The movie marks his return to Tamil cinema after eight years. Directed by Rajkumar Periyasamy, the thriller co-stars Dhanush, Sai Pallavi, and Sreeleela, and is produced by Dhanush’s Wunderbar Films.
Business ⏭️


