NEWS
മടക്കാവുന്ന പുതിയ ഐഫോണും ഞെട്ടിക്കും ഫീച്ചറുകളും! ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റിന് പുതിയ സിഇഒ, പ്രതീക്ഷയോടെ ടെക് ലോകം

ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവുകളിലൊന്നിലൂടെയാണ് സാങ്കേതിക ലോകം ഇപ്പോൾ കടന്നുപോകുന്നത്. സെപ്റ്റംബർ 9ന് നടക്കുന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റിലൂടെ ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോൺ ടെർണസ് കമ്പനിയെ ഒരു പുതിയൊരു യുഗത്തിലേക്ക് നയിക്കാൻ ഒരുങ്ങുകയാണ്. ഇതിനകം തന്നെ സാങ്കേതിക പ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച ഈ ഇവന്റും, വരാനിരിക്കുന്ന വർഷങ്ങളിൽ ആപ്പിൾ അവതരിപ്പിക്കാൻ പോകുന്ന വിപ്ലവകരമായ ഉൽപന്ന നിരയും വിശദമായി പരിശോധിക്കാം.∙ സെപ്റ്റംബർ 9 ഇവന്റ്: പ്രതീക്ഷിക്കുന്ന പ്രധാന ആകർഷണങ്ങൾ2. ഐഫോൺ 18 പ്രോ ആൻഡ് പ്രോ മാക്സ്: ഡിസൈനിൽ മുൻ മോഡലുകൾക്ക് സമാനമാണെങ്കിലും ലൈറ്റ്-ബ്ലൂ, ഡാർക്ക്-റെഡ് നിറങ്ങളിൽ ഇവ ലഭ്യമാകും. എ20 പ്രോ പ്രോസസർ, സി2 മോഡം, മികച്ച ബാറ്ററി ലൈഫ്, ചൂട് കുറയ്ക്കാനുള്ള വേപ്പർ ചേംബർ സിസ്റ്റം. പ്രോ മാക്സ് മോഡലിൽ ലൈറ്റ് അഡ്ജസ്റ്റ്‌മെന്റിനായി ‘മെക്കാനിക്കൽ അപേർച്ചർ’ ക്യാമറ ഫീച്ചറും ഉണ്ടാകും.
Fashion ⏭️


