AUTO

അപർണയുടെയും ദീപകിന്റെയും ഗാരിജിലേക്ക് പുതിയ അതിഥി; ഇനി യാത്രകൾ ഇലക്ട്രിക് കരുത്തിൽ


മലയാളത്തിലെ യുവഅഭിനേതാക്കളിൽ ശ്രദ്ധേയരാണ് ദമ്പതികളായ അപർണ ദാസും ദീപക് പറമ്പോലും. ഇവരുടെ ഗാരിജിലേക്കു പുത്തൻ വാഹനം കടന്നു വന്നിരിക്കുകയാണ്. മിനി കൺട്രിമാൻ ഇവിയാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്.  ഇരുവരും ചേർന്ന് ഈ ലക്ഷ്വറി ഇലക്ട്രിക് എസ്​യുവി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഏകദേശം 54.90 ലക്ഷം മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമീ വേഗത്തിലേക്കു കുതിക്കും. കമ്പനി പറയുന്നത് പ്രകാരം ഇവിയിലെ 66.4 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 462 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാൻ കഴിയും എന്നാണ്.


Sports ⏭️

Back to top button