SPORTS

രണ്ടക്കം കടന്നത് രണ്ടു പേർ മാത്രം, ഇന്ത്യയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പാക്കിസ്ഥാൻ, 55 റൺസിന് ഓൾഔട്ട്!


ദുബായ്∙ വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ ചെറിയ സ്കോറിൽ ചുരുട്ടിക്കെട്ടി ഇന്ത്യൻ വനിതകൾ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 55 റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 56 റൺസ് വിജയലക്ഷ്യം. ദുബായിലെ പിച്ചിൽ മികച്ച സ്കോർ ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ പാക്ക് ബാറ്റർമാർ 18.1 ഓവറുകൾ അതിജീവിച്ചെങ്കിലും 55 റൺസ് മാത്രമാണ് അടിച്ചെടുക്കാൻ സാധിച്ചത്. ഇന്ത്യയ്ക്കായി ശ്രീചരണിയും പ്രേമ റാവത്തും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ദീപ്തി ശർമയ്ക്കു രണ്ടും ഷെഫാലി വർമയ്ക്ക് ഒരു വിക്കറ്റുമുണ്ട്.തൊട്ടടുത്ത ഓവറിൽ ശ്രീചരണി ഗുൽ ഫെറോസയെയും ഷവാൽ സുല്‍ഫിക്കറിനെയും വീഴ്ത്തിയതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. പാക്ക് മധ്യനിരയും വാലറ്റവും പിടിച്ചുനിൽക്കാതെ മടങ്ങിയതോടെ പാക്കിസ്ഥാൻ 18.1 ഓവറിൽ പുറത്തായി. മത്സരത്തിൽ ടോസ് വിജയിച്ച പാക്ക് ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനുമായി ട്വന്റി20 ഫോർമാറ്റിൽ ഏറ്റുമുട്ടിയപ്പോൾ അവസാന 10 മത്സരങ്ങളിൽ ഒൻപതിലും വിജയിച്ചത് ഇന്ത്യയായിരുന്നു.


Auto ⏭️

Back to top button