NEWS

‘അധ്യാപികയെ രക്ഷിക്കാൻ സത്യം മറച്ചുവച്ചു’; വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട കേസിൽ 16 വയസ്സുകാരന്റെ വെളിപ്പെടുത്തൽ


ലണ്ടൻ∙ അധ്യാപികയുമായുള്ള ലൈംഗികബന്ധം സ്കൂൾ അധികൃതരോടും ചൈൽഡ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരോടും ആദ്യം നിഷേധിച്ചതിന്റെ കാരണം കോടതിയിൽ വെളിപ്പെടുത്തി വിദ്യാർഥി. ബന്ധം അപ്പോഴും തുടരുകയായിരുന്നെന്നും അധ്യാപികയെ കുഴപ്പത്തിൽപ്പെടുന്നതിൽനിന്ന് രക്ഷിക്കാനാണ് അന്ന് സത്യം നിഷേധിച്ചതെന്നും 16 വയസ്സുകാരൻ കോടതിയിൽ മൊഴി നൽകിയതായി റിപ്പോർട്ട്. ബ്രിട്ടനിൽ 30 വയസ്സുകാരിയായ മുൻ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപിക ബ്രോൺവെൻ ജെയിംസിനെതിരെ 116 വയസ്സുകാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണത്തിൽ വിൻചസ്റ്റർ ക്രൗൺ കോടതിയിൽ വിചാരണ തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. 2021 ഓഗസ്റ്റ് മുതൽ 2022 ജൂൺ വരെയുള്ള കാലയളവിലാണ് കേസിലെ ആരോപണവിധേയമായ സംഭവങ്ങൾ നടന്നതെന്നാണ് ലഭ്യമായ കോടതി റിപ്പോർട്ടുകൾ.. ആരോപണങ്ങൾ നിഷേധിച്ച് അധ്യാപിക, വിചാരണ തുടരുന്നു ബ്രോൺവെൻ ജെയിംസ് തനിക്കെതിരായ നിലവിലെ നാല് ലൈംഗികകുറ്റങ്ങളും നിഷേധിക്കുകയാണ്. വിദ്യാർഥിയുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും വിദ്യാർഥി തന്റെ വീട്ടിൽ വന്നിട്ടില്ലെന്നും പൊലീസ് ചോദ്യം ചെയ്യലിനിടെ അവർ നിഷേധിച്ചതായി കോടതിയിൽ അറിയിച്ചു. മറ്റൊരു വിദ്യാർഥിയുടെ ഇടപെടലിന്റെയോ പ്രേരണയുടെയോ ഫലമായാണ് ആരോപണങ്ങൾ ഉയർന്നതെന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 2025 ൽ ബ്രോൺവെൻ ജെയിംസിനെതിരെ മറ്റ് കുട്ടികളെയും ഉൾപ്പെടുത്തി നിരവധി ലൈംഗികകുറ്റങ്ങൾ ചുമത്തിയിരുന്നു. അതിൽ ചില കുറ്റങ്ങളിൽ അവർ കുറ്റം സമ്മതിക്കുകയും മറ്റ് കുറ്റങ്ങൾ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.


Fashion ⏭️

Back to top button