AUTO

കർവിന് ‘എക്സ്’ ഫാക്ടറുമായി ടാറ്റ; പുതിയ സീരിസ് അവതരിപ്പിച്ച് ടാറ്റ


കൂപ്പെ എസ്‍യുവി കർവിന് സീരിസ് എക്സ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. വിവിധ മോഡലുകളിലായി പെട്രോള്‍, ഡീസൽ, ഡീസൽ ഡിസിടി മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതൽ 18.5 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. സാധാരണ വേരിയന്റുകളിൽ ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ പ്രീമിയം ഫീച്ചറുകളുമായിട്ടാണ് സീരീസ് X നിരയെ ടാറ്റ അണിനിരത്തിയിരിക്കുന്നത്. മാത്രമല്ല, ‘ഡാർക്ക് എഡിഷൻ’ ഇനിമുതൽ മിഡ്-ലെവൽ വേരിയന്റുകൾ മുതൽ ലഭ്യമാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്.ഫീച്ചറുകളുടെ കാര്യത്തിലും സീരീസ് X ഒട്ടും പിന്നിലല്ല. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയ്ക്ക് പുറമെ ഉയർന്ന വേരിയന്റുകളിൽ ജെബിഎൽ (JBL) സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ-2 ADAS സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എൻജിൻ വിഭാഗത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ പരിചിതമായ 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.2 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളും 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിഎ (DCA) ഗിയർബോക്‌സ് ഓപ്ഷനുകളുമാണ് ഇതിലുള്ളത്.


Sports ⏭️

Back to top button