CINEMA

ബുസാനിൽ ചെവിട്ടോർമ്മ

ദിലീഷ് പോത്തൻ , പൗളി വത്സൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ‘ചെവിട്ടോർമ്മ’ കൊറിയയിലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഒക്ടോബറിൽ ആണ് പ്രദർശനം.

വിൻഡോ റ്റു ഏഷ്യൻ സിനിമ വിഭാഗത്തിലാണ് ഇടം നേടിയത്.ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണക്കിടക്കയിൽ കഴിയുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽ നിന്ന് വിടുവിച്ച് സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇതിവൃത്തം.ഓസ്‌ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം

.ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ സക്കറിയാസ്, ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പി.ആർ.ഒ : ശബരി ‘


Business ⏭️

Back to top button