കുറ്റക്കാർ പുറത്തല്ല, അകത്താ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ

പൊലീസ് ഡിപ്പാർട്ട് മെന്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും. ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ടീസറിൽ ഇത്തരം നടപടിക്രമങ്ങളുടെ ഏതാനും ഭാഗങ്ങൾ കാണാം.
ഒരു പൊലീസ് ക്യാമ്പിലേയും സ്റ്റേഷനിലേയും ദൃശ്യങ്ങളാണ് ടീസറിൽ കാണുന്നത്. പൊലീസ് സ്റ്റേഷന്റെ പശ്ചാത്തിൽ റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലൂടെ പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്നു. മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, വിജയരാഘവൻ, സായ് കുമാർ, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട് ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവരും തമിഴ് നടൻ പാർത്ഥിപനും പ്രധാന വേഷത്തിൽ എത്തുന്നു. രചന – പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ. ഛായാഗ്രഹണം – റോബി രാജ്. എഡിറ്റിംഗ് – ചമൻ ചാക്കോ. സംഗീതം – മുജീബ് മജീദ്. പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി. 11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവ ആണ് നിർമ്മാണം. വിതരണം സെൻട്രൽ പിക്ചേഴ്സ് .പി.ആർ. ഒ വാഴൂർ ജോസ്.
Business ⏭️


