NEWS

സ്പാ ജീവനക്കാരിയെ കൊണ്ടു സൗജന്യമായി മസാജ് ചെയ്യിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; സസ്പെൻഷൻ


താമരശ്ശേരി ∙ സ്പായിൽ എത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ജീവനക്കാരിയെ കൊണ്ടു സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനു സസ്പൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.മുഹമ്മദ് ഫാസിലിനെയാണു റൂറൽ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് സസ്പൻഡ് ചെയ്തത്. തുടരന്വേഷണത്തിന് പെരുവണ്ണാമുഴി സ്റ്റേഷൻ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.കഴിഞ്ഞ ഓഗസ്റ്റ് 14ന് ആണ്, അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ, മഫ്തിയിൽ അടിവാരം എലിക്കാട് പ്രവർത്തിക്കുന്ന സ്പായിൽ പരിശോധനയ്ക്കെന്ന പേരിൽ എത്തി പണം ആവശ്യപ്പെട്ടത്. 1500 രൂപ ജീവനക്കാർ നൽകി. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയാണു നടപടി സ്വീകരിച്ചത്.


Fashion ⏭️

Back to top button