SPORTS
മലയാളി പേസർക്ക് അഞ്ചു വിക്കറ്റ്, ദക്ഷിണ മേഖല ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ

ബെംഗളൂരു ∙ മലയാളി പേസർ എം.ഡി.നിധീഷിന്റെ ബോളിങ് മികവിൽ, ഉത്തരമേഖലയെ 7 വിക്കറ്റിനു തകർത്ത ദക്ഷിണ മേഖല ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കടന്നു. രണ്ടാം ഇന്നിങ്സിൽ 181 റൺസ് ലക്ഷ്യം പിന്തുടർന്ന ദക്ഷിണ മേഖല 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: ഉത്തര മേഖല 195, 297. ദക്ഷിണ മേഖല 312, 3ന് 182.
Auto ⏭️


