തെളിവെടുപ്പിനെത്തിച്ച പ്രതി പുറത്തിറങ്ങാൻ തയ്യാറായില്ല: ജീപ്പിൽനിന്ന് ചുമന്നുകൊണ്ടുപോയി പൊലീസ്

പ്രതിയെ ചുമന്നുകൊണ്ടുപോകുന്ന പൊലീസും നാട്ടുകാരും
കോഴിക്കോട്: മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ വാഹനത്തിൽ നിന്നിറങ്ങാൻ മടിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ തൂക്കിയെടുത്ത് പൊലീസ്.
കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. മോഷണക്കേസ് പ്രതിയായ രാഹുൽ രാജിനെ തെളിവെടുപ്പിനായാണ് പന്തീരങ്കാവ് പൊലീസ് മോഷണം നടന്ന വീട്ടിലെത്തിച്ചത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കാതെ പൊലീസ് ജീപ്പിൽ തന്നെ ഇരിക്കുകയായിരുന്നു. പലതവണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും പ്രതി ഇറങ്ങാൻ തയ്യാറായില്ല. തുടർന്നാണ് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.
ഓഗസ്റ്റ് 10നാണ് പേരാമ്പ്രയിലെ വീട്ടിൽ രാഹുൽ രാജ് മോഷണം നടത്തിയത്. ഇതേ കേസിൽ രാഹുലിനൊപ്പമുണ്ടായിരുന്ന മുസ്തഫ എന്നയാൾ നേരത്തെ അറസ്റ്റിലായിരുന്നു.
English Summary
In Perambra, Kozhikode, theft accused Rahul Raj resisted cooperating with police during evidence collection at a crime scene. He refused to exit the police vehicle. Pantheerankavu police, with assistance from locals, physically carried him into the house. Raj is accused in an August 10 theft; another suspect was previously arrested in the same case.
RELATED TOPICS: ACCUSED POLICE ACTION, POLICE EVIDENCE COLLECTION, KERALAPOLICE, KOZHIKODE
Read News ⏭️


