NEWS

മടി നിവർത്തിയപ്പോൾ‌ പെടയ്ക്കണ വേളാപ്പാര; ചെറുമണൽ കടൽത്തീരത്ത് ചാകര: തീരത്തിനു ഉത്സവഛായ


വിഴിഞ്ഞം ∙ ചെറുമണൽ കടൽത്തീരത്ത് അപ്രതീക്ഷിത വേളാപ്പാര ചാകര. ശനി ഉച്ചയോടടുത്ത് കരമടി വലയിലാണ് ഏകദേശം 3500 ൽപ്പരം വേളാപ്പാര മത്സ്യ ശേഖരം പെട്ടത്. പ്രദേശവാസിയായ വഹാബിന്റെ കരമടിയിലാണ് മീൻപെട്ടത്. തൊഴിലാളികൾ വളരെ ശ്രമപ്പെട്ടാണ് വല കരയിൽ കയറ്റിയത്. മടി നിവർത്തിയപ്പോൾ‌ പെടയ്ക്കണ വേളാപ്പാരകളെ കണ്ട് ആദ്യം തീരത്തുള്ളവർ ഓടിയെത്തി. വിവരം വേഗം പടർന്നതോടെ മഴ വകവയ്ക്കാതെ സമീപവാസികളുൾപ്പെടെ തീരത്തേക്കെത്തി. എത്തിയവരെല്ലാം വലിയ വേളാപ്പാര മത്സ്യവുമായാണ് മടങ്ങിയത്. പൊതുവെ മത്സ്യലഭ്യത കുറഞ്ഞ സമയത്ത് അവിചാരിതമായി വന്നുപെട്ട വേളാപ്പാര തീരത്തിനു ഉത്സവഛായ പകർന്നു.


Fashion ⏭️

Back to top button