NEWS

മലയാളികൾ ഭൂരിപക്ഷമുള്ള തമിഴ്നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ സംഭവിക്കുന്നതെന്ത്?


ഗൂഡല്ലൂർ ∙ വയനാടിനപ്പുറമുള്ള ഗൂഡല്ലൂരിൽ ചരിത്രത്തിലെ 4 പ്രധാനപ്പെട്ട സംഭവങ്ങളിൽ നിന്നു ഉടലെടുത്ത ജനസമൂഹമാണുള്ളത്. കാലങ്ങളായി അവിടെയുള്ള ചെട്ടിമാരും ആദിവാസികളുമാണ് ആദ്യമെത്തിയത്. ചെട്ടിമാർ ധർമപുരത്തുനിന്ന് എത്തിയെന്നാണു പറയപ്പെടുന്നത്. സ്ഥലത്ത് തോട്ടം വളർത്താനായി ബ്രിട്ടിഷുകാർ കൊണ്ടുവന്ന തമിഴ്നാട്, മലപ്പുറം തൊഴിലാളികളാണു മറ്റൊരു വിഭാഗം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായതിനെ തുടർന്ന് അന്നത്തെ നെഹ്റു സർക്കാരിന്റെ ഗ്രോ മോർ ഫൂഡ്സ് ആഹ്വാന പ്രകാരം കേരളത്തിലെ മധ്യതിരുവിതാംകൂർ, തിരുവിതാംകൂർ, മലബാർ ഭാഗങ്ങളിൽ നിന്നു ഭക്ഷ്യവിളകളും മറ്റും ഉൽപാദിപ്പിക്കാനായി മലകയറിയ കുടിയേറ്റക്കാരും ഗൂഡല്ലൂരിൽ അധിവസിക്കുന്നു. തമിഴ്നാട് സർക്കാർ ശ്രീലങ്കയിലെ തമിഴ് വംശജരായ അഭയർഥികളെ മാറ്റിപ്പാർപ്പിച്ചതുമായി ബന്ധപ്പെട്ട് എത്തിയ ജനങ്ങളും ഇവിടെയുണ്ട്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ വർഷങ്ങളായുള്ള രണ്ടു നിയമങ്ങൾ ഈ ജനതയുടെ സ്വപ്നങ്ങളെ തകർക്കുകയാണ്.അഴിയാക്കുരുക്കായി സെക്‌ഷൻ 17 1968ൽ കേരളത്തിൽ ഇഎംഎസ് മുഖ്യമന്ത്രിയായപ്പോൾ ജന്മിത്വ നിരോധന നിയമം നടപ്പിലാക്കി ജന്മിയുടെ ഭൂമി പിടിച്ചെടുത്ത് കുടിയാന് നൽകി. ഈ നിയമം ഗൂഡല്ലൂരിലും നടപ്പിലാക്കി ജന്മിയിൽ നിന്നു കുടിയാനു സംരക്ഷണം നൽകണമെന്നു കർഷകർ ആവശ്യപ്പെട്ടു. അങ്ങനെ ഗൂഡല്ലൂർ ജന്മിത്വ നിരോധന നിയമത്തിലൂടെ ജന്മിയുടെ ഭൂമി സർക്കാരിന്റെ അധീനതയിലാക്കി. ഏകദേശം 80,088 ഏക്കറോളം ഭൂമി ഇതിന്റെ ഭാഗമായി സർക്കാരിന്റെ കൈയിലായെന്നു പ്രദേശവാസികൾ പറയുന്നു.ഇതിനു ശേഷം 2009 ൽ വീണ്ടും അന്നത്തെ നീലഗിരി ജില്ലാ കലക്ടർ ആനന്ദറാവു പാട്ടീൽ 1991 ലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമികൾ കൈമാറ്റം ചെയ്യാനായി ജില്ലയിലെ കലക്ടർ ചെയർമാനായ അഞ്ചംഗ ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നും അല്ലാത്തപക്ഷം കൈമാറ്റം നിയമപരമായിരിക്കില്ലെന്നും മറ്റൊരു വിജ്ഞാപനവും ഇറക്കി. ഇതു തമിഴ്നാട് സർക്കാരിന്റെ പ്രദേശത്തെ ജനങ്ങളെ കുടിയിറക്കാനായുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നെന്നു പ്രദേശവാസികൾ പറയുന്നു. ഈ വിജ്ഞാപനം കാരണം ഭൂമി കൈമാറാനോ, കൃഷിക്കായി ലോൺ എടുക്കാനോ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ നിയമം വയനാട്ടിലും മറ്റു പശ്ചിമഘട്ട മേഖലകളിലും വരാനിരിക്കുന്ന ഇഎസ്ഐ വിജ്ഞാപനത്തിനു സമാനമാണെന്നുള്ളതാണു കൗതുകകരം. ഈ രണ്ടു നിയമങ്ങളും നിലവിൽ ഗൂഡല്ലൂരിൽ സാമ്പത്തിക വികസനത്തെ നിയന്ത്രിക്കുകയും വിനോദസഞ്ചാരത്തിനുള്ള സാധ്യതകൾ അടയ്ക്കുകയും അതുകാരണം പ്രദേശത്തു ഭൗതിക വികസനം തടയുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു.


Fashion ⏭️

Back to top button