CINEMA

‘ഗർഭിണിയായിരുന്നപ്പോൾ ചതിച്ചു, ബാഗിൽ നിന്ന് ഗ‌ർഭനിരോധന ഉറകൾ കണ്ടെത്തി’; മുൻ ഭർത്താവിനെതിരെ നടി ചാരു


ചാരു അസോപയും രാജീവ് സെന്നും

മുൻ ഭർത്താവ് രാജീവ് സെന്നുമായുള്ള വിവാഹമോചനത്തിന്റെ കാരണങ്ങൾ വെളിപ്പെടുത്തി ടെലിവിഷൻ താരം ചാരു അസോപ. താൻ ഗർഭിണിയായിരുന്ന സമയത്തം രാജീവ് തന്നെ വഞ്ചിച്ചുവെന്നും രാജീവിന്റെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറകൾ കണ്ടെത്തിയെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഗ‌ർഭിണിയായിരുന്ന താൻ മുംബയിൽ താമസിച്ചിരുന്ന സമയത്ത് രാജീവ് മണിക്കൂറുകളോളം പുറത്തുപോയിരുന്നതായും രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും ചാരു അസോപ പറയുന്നു. താമസിച്ചിതിനെ കുറിച്ച് ചോദിച്ചപ്പോൾ കാറിൽ കിടന്നുറങ്ങിയെന്നുൾപ്പെടെ നിരവധി കള്ളങ്ങൾ രാജീവ് പറ‌ഞ്ഞതായും താരം ആരോപിക്കുന്നു. തന്നോട് പറയാതെ രാജീവ് ഡൽഹിയിലേയ്ക്ക് പോയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് ഗർഭനിരോധന ഉറകൾ അടക്കമുള്ള തെളിവുകൾ കണ്ടെത്തിയതെന്നും അവർ പറഞ്ഞു.

രാജീവ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അതിനെതിരെ പൊലീസിൽ പരാതിനൽകിയിരുന്നുവെന്നും ചാരു വ്യക്തമാക്കി. രാജീവ് മാപ്പുപറഞ്ഞെന്നും കുടുംബജീവിതം തകരാതിരിക്കാൻ എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, ഭാര്യയുടെ ആരോപണങ്ങൾ തുടക്കം മുതൽ നിഷേധിച്ച രാജീവ് സെൻ ചാരു അസോപയ്ക്ക് നടൻ കരൺ മെഹ്റയുമായി ബന്ധമുണ്ടെന്നും ഇതാണ് വേർപിരിയലിന് പിന്നിലെ കാരണമെന്നും ആരോപിച്ചിരുന്നു.

2019 ലാണ് രാജീവ് സെന്നും ചാരുവും വിവാഹിതരായത്. ഇരുവർക്കും സിയാന എന്നൊരു മകളുമുണ്ട്. 2023 ജൂണിലാണ് ഇരുവരും വിവാഹമോചിതരായത്. മകൾക്കുവേണ്ടി രാജീവുമായി സൗഹൃദപരമായ ബന്ധം നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്ന് ചാരു അസോപ വ്യക്തമാക്കി. ഹിന്ദി സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ചാരു അസോപ. രാജസ്ഥാനിലെ ബികാനീര്‍ സ്വദേശിയാണ് ഇവര്‍. മുന്‍മിസ് യൂണിവേഴ്‌സും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ സഹോദരനായ രാജീവ് സെൻ മോഡലും യൂട്യൂബറുമാണ്.

RELATED TOPICS: CHARU ASOPA, RAJEEV SEN, CHARU ASOPA CHEATING ALLEGATION, RAJEEV SEN CONTROVERSY, CELEBRITY MARRIAGE CONTROVERSY


Business ⏭️

Back to top button