BUSINESS
റിലയൻസ് ഐസ്ക്രീം വിപണിയിലേക്ക്; ബ്രാൻഡിന് പേരിട്ടു, ഐസ്ക്രീം വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളുമായി പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി. ‘ബോംബെ ക്രീമറി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഐസ്‌ക്രീം ബ്രാൻഡിൽ കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ എന്നിവ ലഭ്യമാകും. പാക്കേജ്ഡ് ഗുഡ്‌സ് വിപണിയിലേക്കുള്ള തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ പുതിയ നീക്കം. ബോംബെ ക്രീമറി ഐസ്‌ക്രീമുകൾ നിലവിൽ പശ്ചിമേന്ത്യൻ വിപണിയിൽ ലഭ്യമാണെന്നും ഉടൻ തന്നെ രാജ്യവ്യാപകമായി വിതരണത്തിനെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഉൽപന്നങ്ങളിൽ യഥാർഥ ഡെയറി ക്രീം ആണെന്നും കൃത്രിമ ചേരുവകൾ ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
Travel ⏭️


