BUSINESS
മലയാളികള്‍ക്ക് വന്‍ നേട്ടം; 70% തുക കാലാവധിക്ക് മുമ്പ് കയ്യിലെത്തും, ഉറപ്പായ പ്രതിവര്‍ഷ വരുമാനവും വാഗ്ദാനം ചെയ്ത് എല്‍ഐസി

LIC New Plans 2026: കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും, സുരക്ഷിതമായ ഭാവി സമ്പാദ്യം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും അനഒയോജ്യമായ 2 പ്ലാനുകള്‍ അവതരിപ്പിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). എല്‍ഐസി ഭീമ പ്ലാറ്റിനം ( LIC Bima Platinum – Plan 770), എല്‍ഐസി ജീവന്‍ രക്ഷ (LIC’s Jeevan Raksha – Plan 894) എന്നീ ഇന്‍ഷുറന്‍സ് പോളിസികളുടെ സവിശേഷതകളും, മലയാളികള്‍ക്ക് ഇവ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്നതിന്റെ സമഗ്രമായ വിശകലനവും ഇതാ.എല്‍ഐസി ഭീമ പ്ലാറ്റിനം പോളിസിസമ്പാദ്യവും സാമ്പത്തിക പരിരക്ഷയും ഒരുമിച്ച് നല്‍കുന്ന ഒരു നോണ്‍ ലിങ്ക്ഡ് പദ്ധതിയാണിത്. പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ നിങ്ങള്‍ അടയ്ക്കുന്ന ഓരോ 1,000 രൂപയ്ക്കും 70 രൂപ വീതം ഗ്യാരണ്ടീഡ് അഡിഷന്‍ (Guaranteed Additions) പോളിസിയില്‍ ലഭിക്കും.അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ (Sum Assured) 70% തുക കാലാവധിക്ക് മുമ്പ് ഒറ്റത്തവണയായി ലഭ്യമാക്കുന്ന ബൂസ്റ്റര്‍ ഇന്‍കം ബെനഫിറ്റ് സൗകര്യവും ലഭ്യമാണ്. പേഔട്ട് കാലയളവില്‍ ഓരോ വര്‍ഷവും അടിസ്ഥാന തുകയുടെ 10% വീതം സ്ഥിരവരുമാനം നല്‍കുന്ന റെഗുലര്‍ ഇന്‍കം ബെനഫിറ്റും ലഭിക്കും. കുറഞ്ഞ ഇന്‍ഷുറന്‍സ് തുക 3 ലക്ഷം രൂപയാണ്. ഉയര്‍ന്ന പരിധിയില്ല. 30 ദിവസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 55 വയസുവരെയുള്ളവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം.എല്‍ഐസി ജീവന്‍ രക്ഷ പോളിസികുടുംബത്തിന് സാമ്പത്തിക സുരക്ഷ മാത്രം ഉറപ്പാക്കുന്ന ‘പ്യുവര്‍ റിസ്‌ക് പ്ലാന്‍’ ആണിത്. ഇതൊരു ടേം ഇന്‍ഷുറന്‍സ് പ്ലാനാണ്. പോളിസി കാലയളവില്‍ ഉടമ മരണപ്പെട്ടാല്‍ ഉറപ്പായ തുക (Death Benefit) കുടുംബത്തിന് ലഭിക്കും. കുറഞ്ഞ ഇന്‍ഷുറന്‍സ് തുക 5 ലക്ഷം രൂപയും, കൂടിയ തുക 24 ലക്ഷം രൂപയുമാണ്. 18 വയസുമുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. സ്ത്രീകള്‍ക്ക് പ്രീമിയത്തില്‍ പ്രത്യേക ഇളവുകള്‍ എല്‍ഐസി വാഗ്ദാനം ചെയ്യുന്നുണ്ട്.മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെസുരക്ഷിതമായ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ‘ഭീമ പ്ലാറ്റിനം’ വലിയൊരു നേട്ടമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ഭാവി ആവശ്യങ്ങള്‍ എന്നിവ മുന്നില്‍ കണ്ട് ഗ്യാരണ്ടീഡ് വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം പ്ലാനുകള്‍ തെരഞ്ഞെടുക്കാം.കുറഞ്ഞ ചിലവില്‍ വലിയൊരു തുകയുടെ ലൈഫ് കവറേജ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ”ജീവന്‍ രക്ഷ’ പദ്ധതി ഏറെ അനുകൂലമാണ്. ജീവന്‍ രക്ഷ പ്ലാനില്‍ സ്ത്രീകള്‍ക്ക് പ്രീമിയത്തില്‍ പ്രത്യേക ഇളവുകള്‍ ഉണ്ട്. കേരളത്തിലെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും, വീട്ടമ്മമാര്‍ക്കും കുറഞ്ഞ നിരക്കില്‍ മികച്ച പരിരക്ഷ നേടാം.നിക്ഷേപം വര്‍ധിപ്പിക്കാന്‍ പറ്റുമോസമ്പാദ്യം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഭീമ പ്ലാറ്റിനം സ്‌കീം തെരഞ്ഞെടുക്കണം. ഇതൊരു സേവിങ്‌സ് പ്ലാന്‍ കൂടിയായതിനാല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഗ്യാരണ്ടീഡ് റിട്ടേണും (1000 രൂപയ്ക്ക് 70 രൂപ നിരക്കില്‍), പിന്നീട് റെഗുലര്‍ വരുമാനവും ലഭിക്കും.ജീവന്‍ രക്ഷ സ്‌കീം നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ല. ഇതൊരു ‘പ്യുവര്‍ റിസ്‌ക് പ്ലാന്‍’ ആയതിനാല്‍ മരണപ്പെട്ടാല്‍ മാത്രമേ തുക ലഭിക്കൂ. കാലാവധി പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുകയോ, ബോണസുകളോ തിരികെ ലഭിക്കില്ല.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജീവന്‍ രക്ഷ ഒരു ടേം ഇന്‍ഷുറന്‍സ് പോളിസി ആയതിനാല്‍ ഇതില്‍ ലാഭവിഹിതമോ (Bonus), കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മെച്യൂരിറ്റി ആനുകൂല്യങ്ങളോ ലഭിക്കില്ല. ഭീമ പ്ലാറ്റിനത്തില്‍ പ്രീമിയം അടയ്‌ക്കേണ്ട കാലാവധി (7, 10, 12, 15, 18 വര്‍ഷങ്ങള്‍) ലഭ്യമാണ്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കൃത്യമായി തെരഞ്ഞെടുക്കാം. രണ്ട് പോളിസികളിലും കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനായി അധിക തുക നല്‍കി അനുയോജ്യമായ റൈഡറുകള്‍ തെരഞ്ഞെടുക്കാം. ഇത് അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കും. പോളിസി എടുക്കുന്നതിന് മുമ്പ് നിബന്ധനകളും, വ്യവസ്ഥകളും കൃത്യമായി വായിച്ചു മനസിലാക്കണം. ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുകകള്‍ക്ക് എല്‍ഐസിയുടെ പ്രത്യേക അണ്ടര്‍റൈറ്റിങ് നിയമങ്ങള്‍ ബാധകമായിരിക്കും.(പോളിസികള്‍ തെരഞ്ഞെടുക്കുന്നതിനു മുമ്പ് എല്ലാ വിവരങ്ങളും കൃത്യമായി മനസിലാക്കിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എല്‍ഐസി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക.)
Read News


