NEWS

ബാറുകളോട് ഇണങ്ങി മദ്യവും ഭക്ഷണവും പണവും കൈക്കൂലി; എല്ലാം ‘കോംപ്ലിമെന്റ്സ് ആക്കാൻ’ ‘കോംപ്ലിമെന്ററി സിസ്റ്റം’


കോട്ടയം ∙ കൈക്കൂലി, സസ്പെൻഷൻ വിവാദങ്ങൾ സൃഷ്ടിച്ച ഉലച്ചിലിൽനിന്നു കരകയറാനുള്ള ശ്രമത്തിൽ ജില്ലയിലെ എക്‌സൈസ്. വകുപ്പുതലത്തിൽ അടിമുടി അഴിച്ചുപണിക്കാണു സാധ്യത. മദ്യവും ഭക്ഷണവും പണവും പകരം വാങ്ങി നിയമലംഘനങ്ങൾക്കു കണ്ണടയ്ക്കുന്ന ‘കോംപ്ലിമെന്ററി സിസ്റ്റം’ ജില്ലയിൽ സമാന്തരമായി പ്രവർത്തിക്കുന്നുവെന്ന് എക്‌സൈസ് വിജിലൻസ് കണ്ടെത്തിയിരുന്നു. പിന്നാലെ നടന്ന പരിശോധനയിലാണു ഡപ്യൂട്ടി കമ്മിഷണർ എസ്.അശോക്‌കുമാർ ഉൾപ്പെടെ സസ്പെൻഷനിലായത്.കള്ളുഷാപ്പുകാരോട് അകന്ന്, ബാറുകളോട് ഇണങ്ങി ജില്ലയിലെ എക്സൈസ് സമാന്തര സംവിധാനത്തിന്റെ പ്രവർത്തനം അൽപകാലമായി കള്ളുഷാപ്പ് ഉടമകളിൽനിന്ന് അകലം പാലിച്ചാണ്. പണപ്പിരിവിനു നിർദേശം വരാറുണ്ടെങ്കിലും വളരെ കുറച്ചു ഷാപ്പുടമകൾ മാത്രമാണു നൽകിയിട്ടുള്ളത്. ശക്തമായ ട്രേഡ് യൂണിയൻ സംവിധാനം നിലനിൽക്കുന്നതിനാലാണ് ഉദ്യോഗസ്ഥർക്കു ഷാപ്പുകാരെ ഭയം.


Fashion ⏭️

Back to top button