NEWS
പൊലീസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; അപകടം ലഹരി കേസ് അന്വേഷിക്കാനുള്ള യാത്രയിൽ

തിരുവനന്തപുരം∙ ലഹരി കേസ് അന്വേഷണത്തിനായി പോയ പൊലീസ് സംഘത്തെ മദ്യലഹരിയിൽ കാറോടിച്ചയാൾ ഇടിച്ചിട്ടു. മനഃപൂർവം ഇടിച്ചതാണെന്ന് പോലീസുകാർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ വധശ്രമത്തിനു കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ലഹരിവിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളായ വിനീത്, റോജിൻ എന്നിവരെയാണ് വലിയതുറയിൽ വിമാനത്താവളത്തിന് സമീപം ഇടിച്ചിട്ടത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.കാർ ഓടിച്ച ടോമി ഫെർണാണ്ടസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടമാണെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും തങ്ങളെ മനഃപൂർവം ഇടിച്ചതാണെന്ന് പൊലീസുകാർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസ് എടുക്കുകയായിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് ടോമിക്കെതിരെ മുൻപും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Fashion ⏭️


